Archives for October, 2017 - Page 241

ശൂലിനി

ശുലീനിമന്ത്രവും ശൂലീനിയന്ത്രവുമുണ്ട്. ഭൂതപ്രേതാദിബാധ, ദുര്‍മൂര്‍ത്തിബാധ, ശത്രുഭയം, സര്‍പ്പഭയം, ദുര്‍ജനശല്യം തുടങ്ങിയവ ഇല്ലാതാക്കുവാനും സൗഖ്യമുണ്ടാക്കുവാനും ഉത്തമം. വൈദികരുടെ ശൂലിനിയന്ത്രത്തിന് ആദ്യം വൃത്തം പിന്നീട് അഞ്ചുകോണ്‍, പിന്നെ വൃത്തം, പിന്നെ ദ്വാദശം, പിന്നെ ഷട്‌കോണം: ഒടുവില്‍ വീഥി എന്നീ അംഗങ്ങള്‍ ഉണ്ടായിരിക്കും. വൈദികേതര പാരമ്പര്യത്തിലുള്ള…
Continue Reading

ശൂരംപോര്

പാലക്കാടന്‍ പ്രദേശങ്ങളില്‍ നിലവിലുള്ള അനുഷ്ഠാനകല. ശൂരപത്മാസുരനെ സുബ്രഹ്മണ്യന്‍ വധിച്ച കഥയുടെ പശ്ചാത്തലത്തിലുള്ള കലാപ്രകടനമാണ് ശൂരംപോര്. അസുരവിഗ്രഹം നിര്‍മ്മിച്ച് കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഇരുസംഘങ്ങളും തമ്മിലിടഞ്ഞ് കോലാഹലമുണ്ടാക്കും. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ ശബ്ദവും ഒത്തുചേരുമ്പോള്‍ ഒരു സമരത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. കുറെസമയം നീണ്ടുനില്‍ക്കുന്നതാണ് ഈ…
Continue Reading

ശുള്ളികളി

ചെറിയ പെണ്‍കുട്ടികളുടെ ഒരു വിനോദം. പുന്നക്കായയോ മൊച്ചിക്കായോ ആണ് കരു. അതിനെ 'ഗുള്ളി' എന്നു കളിക്കാന്‍ പറയും. കളിയിലേര്‍പ്പെടുന്നവര്‍ വട്ടത്തിലിരിക്കും. കരു ഉയരത്തിലെറിഞ്ഞ് ഏറ്റുപിടിക്കണം. അതിനിടയില്‍ 'ഒരു ശുള്ളി' എന്ന് പറഞ്ഞ് ആ കൈവിരല്‍ നിലത്ത് വരയ്ക്കണം. അത് ഒരു ശുള്ളി,…
Continue Reading

ശിവോതിക്കുവെപ്പ്

ചില സമുദായക്കാര്‍ കര്‍ക്കടകമാസത്തില്‍ ശീവോതിക്കുവെക്കലെന്ന ചടങ്ങ് എല്ലാദിവസവും നടത്തും. അതിരാവിലെ കുൡച്ച് ഒരു കിണ്ടിയില്‍ വെള്ളവും സമീപത്തായ പലകയില്‍ ദശപുഷ്പങ്ങളും നിലവിളക്കും വെയ്ക്കുകയാണതിന്റെ പ്രത്യേകത. ചിലേടങ്ങളില്‍ കന്നിയിലെ മകത്തിനാണ് ശിവോതിക്കുവെക്കല്‍.
Continue Reading

ശീതങ്കന്‍ തുള്ളല്‍

തുള്ളലിന്റെ ഒരു വകഭേദം. മുഖത്ത് മഞ്ഞതേച്ച്, കണ്ണും പുരികവുമെഴുതി, ചുണ്ട് ചുകപ്പിക്കും. ശരീരത്തില്‍ കളഭം തേക്കും. വെളുത്തതുണിക്കച്ചയുടുപ്പ്, തലയില്‍ കറുത്ത തുണികൊണ്ടുള്ള കൊണ്ടകെട്ടും. കുരുത്തോലകൊണ്ടുള്ള പൂക്കള്‍ തലയിലും മാറിലും കൈകളിലും അണിയും. ഇതാണ് വേഷവിധാനം. 'ശീതങ്ക'നെപ്പറ്റി തുള്ളല്‍പ്പാട്ടുകളില്‍ പ്രത്യേക പരാമര്‍ശമില്ല.'ശ്രീരംഗന്‍' എന്ന…
Continue Reading

ശിവരാത്രി

ഹൈന്ദവരുടെ അനുഷ്ഠാനപരമായ ആഘോഷം. ശിവപ്രസാദത്തിനുവേണ്ടിയാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണചതുര്‍ശി ദിവസമാണ് ആഘോഷിക്കേണ്ടതെന്ന് ശിവരാത്രിമാമാത്മ്യത്തില്‍ പറയുന്നു. എന്നാല്‍, ഫാല്‍ഗുനമാസത്തിലും ശിവരാത്രി വരുമത്രെ.
Continue Reading

ശാലയോട്ടം

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നത്. തെക്കന്‍ പ്രദേശങ്ങളിലാണ് ഇത് പതിവ്. രഥോത്സവം പോലുള്ളതാണ് ശാലയോട്ടം. ബൗദ്ധോത്സവത്തെ അനുസ്മരിപ്പിക്കുന്നതാണിവയെന്നാണ് കരുതപ്പെടുന്നത്.
Continue Reading

ശാന്തികര്‍മം

മന്ത്രവാദരംഗത്തുള്ള ഷട്കര്‍മങ്ങളിലൊന്ന്. വെളുത്ത പുഷ്പങ്ങളാണ് ഉപയോഗിക്കേണ്ടത്. ഈശാനകോണിലാണ് ശാന്തികര്‍മം നടത്തുന്നത്. വെളുത്തപക്ഷത്തില്‍ ദ്വിതീയ, സപ്തമി, പഞ്ചമി, തൃതീയ എന്നീ തിഥികളും ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ശാന്തികര്‍മത്തിന് വിധിക്കപ്പെട്ടതാണ്. ഈ കര്‍മങ്ങള്‍ക്ക് ജലമണ്ഡലമാണ് സ്മരിക്കേണ്ടത്. കറുക, പശുവിന്റെ നെയ്യ് എന്നിവ ഹോമദ്രവ്യങ്ങളില്‍…
Continue Reading

ശവസംസ്‌കാരം

ശവസംസ്‌കാരരീതികള്‍ ഓരോ സമൂഹത്തിന്റെയും സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അവരുടെ വിശ്വാസം, ആചാരം, തൊഴില്‍, സാമൂഹികപദവികള്‍, പരിസ്ഥിതികള്‍ എന്നിവയൊക്കെ ശവസംസ്‌കാര രീതിയില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അഗ്നിസംസ്‌കാരം, ഭൂമിദാനം, കുഴിയില്‍ നിറുത്തിമറവുചെയ്യല്‍, വെള്ളത്തില്‍ ആഴ്ത്തല്‍, ഉപേക്ഷിക്കല്‍ എന്നിങ്ങനെ വിവിധരീതികള്‍ അവലംബിക്കാറുണ്ട്. ദഹിപ്പിക്കുകയാണെങ്കില്‍ അസ്തിസഞ്ചയനം നടത്തും. അസ്ഥികള്‍…
Continue Reading

ശവക്കഞ്ഞി

കുറിച്യരുടെ ഇടയില്‍ നടപ്പുള്ളത്. ശവസംസ്‌കാരം നടത്തിയ ദിവസം അവര്‍ അരിഭക്ഷണം കഴിക്കില്ല. ശവമെടുപ്പില്‍ തണ്ടുമുറിച്ചയാള്‍ പിറ്റേന്ന് പരേതഗൃഹത്തില്‍ മുറ്റത്ത് പച്ചനെല്ലുകുത്തിയ അരിക്കഞ്ഞിവെച്ച് കുടിക്കും.
Continue Reading