Archives for October, 2017 - Page 242

ശലഭമന്ത്രം

മന്ത്രവാദകര്‍മത്തിനുള്ള ഒരു ധ്യാനമന്ത്രം. ശിവനെ ചിലന്തിയായി സങ്കല്‍പിച്ച്, പ്രപഞ്ചം മുഴുവന്‍ അതിന്റെ എട്ടുകാലുകള്‍ക്കിടയില്‍ അധീനമാകുന്നുവെന്ന് ഭാവനചെയ്യുന്നതാണ് സര്‍വവശ്യത്തിനുള്ള ശലഭമന്ത്രം.
Continue Reading

ശയനപ്രദക്ഷിണം

ക്ഷേത്രങ്ങളില്‍ ഭക്തന്മാര്‍ നടത്തുന്ന ഉരുള്‍നേര്‍ച്ച. സന്താനലാഭത്തിനും മറ്റും വേണ്ടിയാണ് ഇത് നടത്തുന്നത്. ഗുരുവായൂര്‍ക്ഷേത്രത്തിലും മറ്റും ശയനപ്രദക്ഷിണം സാധാരണമാണ്.
Continue Reading

ശംഖുരുട്ടിപ്രശ്‌നം

ശുഭാശുഭഫലങ്ങളറിയുവാനുള്ള ഒരു പ്രശ്‌നരീതി. കുളിച്ച് ശുഭ്ര വസ്ത്രം ധരിച്ച്, കിഴക്കോട്ടു തിരിഞ്ഞിരുന്ന്, ദീപംവച്ച്, ഒരു ശംഖെടുത്ത് ഈശ്വരധ്യാനം ചെയ്ത്, നിലത്ത് മലര്‍ത്തി ഉരുട്ടുക. ശംഖിന്റെ വാല്‍ വടക്കോട്ടാണെങ്കില്‍ ശുഭം: തെക്കോട്ടാണെങ്കില്‍ അശുഭം: കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആയാല്‍ മധ്യമം. വിവാഹം തുടങ്ങിയ കാര്യങ്ങളില്‍…
Continue Reading

ശനിയാട്ട്

ശനിദോഷം തീര്‍ക്കുവാന്‍ വേണ്ടി പാക്കനാര്‍ തറവാട്ടുകാര്‍ നടത്തുന്ന അനുഷ്ഠാനകര്‍മം. മുമ്മൂന്നു വര്‍ഷം കൂടുമ്പോള്‍ ശനിയാട്ട് നടത്തണം. രാത്രിയിലാണ് ഇത് നടത്തുക. ശനി, കാലന്‍, മണി തുടങ്ങിയവരെ കെട്ടി ആട്ടം നടത്തും. ശനിയാട്ടിന് കളം കുറിക്കാറുണ്ട്. കുരുതിതര്‍പ്പണവും വേണം. പാട്ടുകള്‍ പാടുന്ന പതിവുണ്ട്.…
Continue Reading

ശക്തിപൂജ

താമസപൂജ. മാത്സ്യമാംസാദികള്‍ ഉപയോഗിച്ചു കൊണ്ടുള്ള പൂജ. ഭദ്രകാളി, കുറത്തി, ചീറുമ്പ തുടങ്ങിയ സ്ത്രീദേവതകള്‍ക്കെന്ന പോലെ പൊട്ടന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, കണ്ഠാകര്‍ണന്‍ തുടങ്ങിയ പുരുഷദേവതന്മാര്‍ക്കും താമസ പൂജ ഇഷ്ടമാണ്. മലയന്‍, കണിയാന്‍ യോഗി, തീയന്‍, ആശാരി, വേലന്‍, പാണന്‍ തുടങ്ങിയവരെല്ലാം ശാക്തേയപൂജ നടത്തുന്നവരാണ്.…
Continue Reading

ശങ്കരീയക്ഷി

ആറാംവയസ്‌സില്‍ ബാലകരെ ബാധിക്കുന്ന ദേവത. പനി, കൈ കാല്‍ തളര്‍ച്ച, ഉറക്കത്തില്‍ ഭയം, തലയില്‍പുണ്ണ് എന്നിവയാണ് ഈ ദേവത ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. വെള്ളരി, താംബുലം, ഇളനീര്‍, തേങ്ങ, കരിമ്പ്, ശര്‍ക്കര, മുല്ലപ്പൂവ് എന്നിവ വച്ച്, കോത്തിരിതറച്ച് തിരിയും പന്തവും ഉഴിയുകയും ഹവിസ്‌സ്…
Continue Reading

മഷിക്കുടുക്ക

കണ്‍മഷി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരുതരം മണ്‍പാത്രം. 'മഷിയോട്' എന്നും പറയും. നാട്ടിന്‍പുറങ്ങളില്‍ കണ്‍മഷി സ്വന്തമായി ഉണ്ടാക്കിയാണ് ചിലര്‍ ഇന്നും ഉപയോഗിക്കുന്നത്. കമിഴ്ത്തി വയ്ക്കാവുന്ന മൂന്ന് കാലുകളുള്ളതാണ് മഷിക്കുടുക്ക. ഒരു തട്ടില്‍ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് അതിനുമുകളില്‍ മഷിയോട് വച്ചാല്‍ അതിന്റെ ഉള്‍ഭാഗത്ത്…
Continue Reading

മലവാഴി

ഒരു മലദൈവം. മണ്ണാന്മാര്‍ ചാത്തന്‍സേവാമഠങ്ങളില്‍ മലവാഴിയുടെ കളം ചിത്രീകരിച്ച് പാട്ട് നടത്താറുണ്ട്. ചെണ്ടയാണ് പശ്ചാത്തലവാദ്യം. മലവാഴിയുടെ സങ്കല്‍പത്തില്‍ വേഷംധരിച്ചാടും. ആ സന്ദര്‍ഭത്തില്‍ കോഴിയെ കടിച്ച് രക്തം കുടിക്കും. കുരുത്തോലകൊണ്ടുള്ള കിരീടവും, പൂമാലയുമാണ് മലവാഴിയുടെ വേഷത്തിന്റെ പ്രത്യേകത.
Continue Reading

മലയൂട്ട്

മലയരയന്മാരുടെ ഒരു അനുഷ്ഠാമപരമായ ഉത്സവം. അവര്‍ ആരാധിക്കുന്ന മലദൈവങ്ങളുടെ പ്രതിമകള്‍വച്ച് പൂജിക്കുകയും പാട്ടുപാടി ചുറ്റും കളിക്കുകയും ചെയ്യും. തേന്‍, കാട്ടുകിഴങ്ങുകള്‍ തുടങ്ങിയവ നിവേദ്യമായി കാഴ്ചവയ്ക്കും. ഒരുതരം പ്രാകൃത നൃത്തമാണ് അവര്‍ നടത്തുക. കാട്ടുമരത്തൂപ്പുകളും മറ്റും അരയിലും തലയിലും വച്ചുകെട്ടിയിരിക്കും.
Continue Reading

മലപ്പണ്ടാരം

മലപ്പണ്ടാരം. ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലെ വനപ്രദേശങ്ങളില്‍ വസിക്കുന്ന ആദിമനിവാസിവിഭാഗം. സ്ഥിരമായ ഭവനങ്ങള്‍ ഉണ്ടാക്കാറില്ല. അലഞ്ഞുനടക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം. വനവിഭാഗങ്ങള്‍ ശേഖരിക്കലാണ് ഉപജീവനമാര്‍ഗം. പുനംകൃഷിയിലൊന്നും ഏര്‍പ്പെടാറില്ല. ഋതുവാകുന്നതിനു മുമ്പോ, അതിനുശേഷമോ വിവാഹം കഴിക്കാം. വിവാഹത്തിന് കൂടുതല്‍ ചടങ്ങുകളൊന്നുമില്ല. പെണ്ണിന്റെ പിതാവിന്…
Continue Reading