Archives for October, 2017 - Page 40
തുപ്പേട്ടന്‍ (എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി)
നാടകകൃത്തും സംവിധായകനുമാണ് തുപ്പേട്ടന്‍ എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യന്‍ നമ്പൂതിരി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003ല്‍ വന്നന്ത്യേ കാണാം എന്ന നാടകം നേടി.1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും…
നീലകണ്ഠന്‍ മൂസ്സത് തിരുമംഗലത്ത് (തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്)
പതിനാറാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പണ്ഡിതനായിരുന്നു തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്. വെട്ടത്തുനാട്ടിലെ സുപ്രസിദ്ധമായ തൃപ്രങ്ങോട്ടു ക്ഷേത്രത്തിനടുത്തുള്ള തിരുംഗലത്തില്ലത്താണു ജനനമെങ്കിലും രായിരമംഗലം ക്ഷേത്രത്തിനടുത്താണ് താമസിച്ചിരുന്നത്. തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു. കൃതികള്‍ മനുഷ്യാലയചന്ദ്രിക (തച്ചുശാസ്ത്രം) മാതംഗലീല(ആനചികിത്സ) കാവ്യോല്ലാസം
തിരുനൈനാര്‍കുറിച്ചി മാധവന്‍ നായര്‍
മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു തിരുനൈനാര്‍കുറിച്ചി മാധവന്‍ നായര്‍. 1951 മുതല്‍ 1965 വരെ ഏകദേശം 300 ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ... എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. പഴയ തിരുവിതാംകൂറിലായിരുന്നു മാധവന്‍ നായരുടെ…
ഗോവിന്ദന്
ഉടന്‍ ലഭ്യമാകുഠ
തിരുനല്ലൂര്‍ കരുണാകരന്‍
കവിയും സാഹിത്യകാരനും വിവര്‍ത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍. 1924 ഒക്ടോബര്‍ 8ന് കൊല്ലം താലൂക്കില്‍ അഷ്ടമുടിക്കായല്‍ത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എന്‍. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂര്‍ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്.എസ്.എല്‍.സി.ക്ക് പ്രാക്കുളം എന്‍.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലും ബി.എ.യ്ക്ക് കൊല്ലം എസ്.എന്‍.കോളേജിലും…
താഹ മാടായി
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു പരിചയപ്പെടുത്തുന്ന അഭിമുഖങ്ങളും ഓര്‍മ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്ററായിരുന്നു. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം…
തിക്കുറിശ്ശി ഗംഗാധരന്‍
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെക്കുറിച്ചും തെക്കന്‍ പാട്ടുകളെക്കുറിച്ചും ശ്രദ്ധേയമായ നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷകനാണ് ഡോ. തിക്കുറിശ്ശി ഗംഗാധരന്‍. പൂര്‍ണ്ണനാമം വാസുദേവന്‍ പിള്ള ഗംഗാധരന്‍ നായര്‍. 1934 ഒക്ടോബര്‍ 31ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ സുബ്രഹ്മണ്യന്‍…
തായാട്ട് ശങ്കരന്‍
മലയാളത്തിലെ ഗദ്യ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു തായാട്ട് ശങ്കരന്‍ (1926 ഓഗസ്റ്റ് 6 - 1985 മാര്‍ച്ച് 23). 1968ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തലശ്ശേരിയില്‍ പന്ന്യന്നൂരില്‍ തായാട്ട് വീട്ടില്‍ ജനിച്ചു. അച്ഛന്‍ വെള്ളുവ ചന്തു…
ആര്‍ദ്ര രാജഗോപാല്‍
ജനനം 1997ല്‍ തിരുവനന്തപുരം ജില്ലയിലെ പാലോട്ട്. എം. ലേഖയും റ്റി. രാജഗോപാലും മാതാപിതാക്കള്‍. ഇളവട്ടം ബി.ആര്‍. എം. എച്ച്. എസില്‍ പഠിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം 'എന്റെ മരം' കവിതാസമാഹാരത്തിന് കിട്ടി. കേരള സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന…
അനുരാധ
ഡോ. കാരക്കാട്ടു മാധവമേനോന്റെയും രത്‌നമ്മയുടെയും മകള്‍. എറണാകുളത്തു താമസം. കൃതികള്‍ വാടാത്ത പൂക്കള്‍ ഉണര്‍ത്തുപാട്ട് എല്ലാം ഓര്‍മ്മകള്‍ സ്വയം(നോവലുകള്‍) അപരാജിത അഗ്‌നിശലഭങ്ങള്‍ (കഥാസമാഹാരങ്ങള്‍)
