Archives for October, 2017 - Page 42
അന്നമ്മ ആന്‍ഡ്രൂസ്
ജനനം: 1949 സെപ്റ്റംബര്‍ 9 ന് എറണാകുളത്ത് ഇലഞ്ഞി. മറിയാമ്മയും ആന്‍ഡ്രൂസും മാതാപിതാക്കള്‍. എം. എസ്.സി, എല്‍.എല്‍.ബി. ബിരുദങ്ങള്‍. ഡെയറി ഡവലപ്പമെന്റ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു. കൃതികള്‍ സ്വര്‍ഗ്ഗസീമ' 'നക്ഷത്രങ്ങളെ സാക്ഷി', 'മനസ്സിലുറങ്ങുന്ന സ്മാരകങ്ങള്‍' (നോവലുകള്‍)
ആനിയമ്മ ജോസഫ്
ജനനം: 1951 ജൂണ്‍ 3 ന് കോട്ടയം പുത്തനങ്ങാടി. ഇ. സി. കുരിയാക്കോസിന്റെയും തങ്കമ്മ കുരിയാക്കോസിന്റെയും മകള്‍. പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം (1973),…
അനാര്‍ക്കലി
ജനനം തിരുവനന്തപുരം ജില്ലയില്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ സുവോളജി വിദ്യാര്‍ത്ഥിനി. 1986 ല്‍ സേവനതല്‍പ്പരതയെ മുന്‍നിര്‍ത്തിയുള്ള രാജ്യപുരസ്‌കാര ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി. കൃതി 'ബര്‍ക്കന്‍സ്' (കഥകള്‍) സാഹിത്യ പുസ്തക പ്രസാധനം 2011.
ആനന്ദി രാമചന്ദ്രന്‍
ജനനം: 1941 സെപ്റ്റംബര്‍ 12 തിരുവനന്തപുരം. പിതാവ് മുന്‍ എം. എല്‍. എ. യും പ്രശസ്ത അഭിഭാഷകനുമായിരുന്ന എസ്. ജെ. നായര്‍. അമ്മ പുതുവീട്ടില്‍ ഭഗവതിപ്പിള്ള. തിരുവനന്തപുരം വിമന്‍സ് കോളേജ്, പെരുന്താന്നി എന്‍.എസ്.എസ്. കോളേജ്, എം. ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…
ആഗ്‌നസ്. വി. സന്ധ്യ
ജനനം: 1983 സെപ്തംബര്‍ 22. വയനാട് ജില്ലയിലെ മാനന്തവാടിയിലുള്ള പോരൂര്‍. മാതാപിതാക്കള്‍: എം. എം, വര്‍ഗ്ഗീസ്- ലിസ്സി വര്‍ഗ്ഗീസ്.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം. എഡും പാസായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
അചല. ജെ.എസ്
ജനനം:1990, ജന്മസ്ഥലം: തൃശൂര്‍ ജില്ലയിലെ ചാലക്കുടി. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കഥ എഴുതി തുടങ്ങി. ഇംഗ്ലീഷില്‍ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. നാലം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആദ്യകഥ കുട്ടികളുടെ ദീപികയില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം കഥ, ലേഖനം, യാത്രാവിവരണം എന്നിവ കുട്ടികളുടെ…
അംബികാവര്‍മ്മ. സി. (സി. അംബികാവര്‍മ്മ)
ജനനം: 1962 നവംബര്‍ 8, തിരുവനന്തപുരം. നെടുവക്കോട് കോവിലകത്തെ എസ്. രവിവര്‍മ്മയുടെയും നെടുമ്പുള്ള കോവിലകത്തെ ഡി. ചന്ദ്രികാ വര്‍മ്മയുടെയും മകള്‍. ചെറുപ്പത്തിലെ തന്നെ സംഗീതവും വയലിനും അഭ്യസിച്ചു. 1980 മുതല്‍ 1986 വരെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ…
അജീഷ. എസ്.കലയ്‌ക്കോട്
ജനനം: 1995, കൊല്ലം ജില്ലയിലെ കലയ്‌ക്കോട്. ആര്‍. ശുഭയുടെയും എം.വി. ഷാജുവിന്റെയും മകള്‍. തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യമുള്ളതിനാല്‍ വീട്ടിലിരുന്നു പഠിക്കുന്നു. കലയ്‌ക്കോട് ഗവ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ബുക്‌സ് & പബ്ലിഷേഴ്‌സിന്റെ പ്രസിഡന്റ്. കൃതികള്‍: 'പൂവായ് വിരിഞ്ഞു', (കവിത) സൈന്ധവ…
അബ്‌സീന ജെ. സലീം ഡോ.
ജനനം: 1978, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ സ്വന്തമായി ചികിത്സാകേന്ദ്രം നടത്തുന്നു.…
അലക്‌സി സൂസന്‍ ചെറിയാന്‍
ജനനം: 1958, ആലപ്പുഴ ജില്ലയിലെ മാവേലിക്കര. ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അധ്യാപിക. ഭര്‍ത്താവ് ജോസ് വെമ്മേലി കവിയാണ്. സഹന സൂചിക (റെയ്ന്‍ബോ, ബുക്‌സ്, ചെങ്ങന്നൂര്‍ 2004) എന്ന കവിതാ സമാഹാരത്തിന് അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന…
