Archives for October, 2017 - Page 43
അജിതകുമാരി. ബി. എം.
ജനനം: 1968, പേരൂര്‍ക്കട, തിരുവനന്തപുരം . മാതാപിതാക്കള്‍: എ. മാലതി-കെ. ഭാസ്‌കരപിള്ള തിരുവനന്തപുരം ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും ബിരുദം. ജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജീനിയര്‍. ചെറുകഥാകൃത്താണ്. കൃതി 'ഒരിതള്‍പ്പൂവ്'' (ചെറുകഥാ സമാഹാരം).
ആഗ്നസ്. വി. ദാസ്, കാട്ടാക്കട
ജനനം: 1993 മെയ് 27, തിരുവനന്തപുരം.ഡോ. ടി. ജി. ദാസും ജെ. വിമലയും മാതാപിതാക്കള്‍. ഇടയ്‌ക്കോട് ഇന്‍ഫന്റ് ജീസസ് നഴ്‌സറി ആന്റ് യു.പി. സ്‌കൂള്‍, കോഴിക്കോട് ബി.ഇ.എം. സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നാം വയസ്സില്‍ രചിച്ച 'നെയ്യപ്പം' ആണ് ആദ്യ കഥ.…
ആബിദ യൂസഫ്
ജനനം: 1949 ആഗസ്റ്റ് 1, കൊല്ലം. പ്രമുഖ ബാലസാഹിത്യകാരി. എം.എസ്.സി. ബിരുദം നേടിയശേഷം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്റര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാന്‍സ്ലേറ്റര്‍-സബ് എഡിറ്റര്‍, അഞ്ചുവര്‍ഷക്കാലം സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൃതികള്‍: 'പേടി…
അംബിക അമ്പാട്ട്
ജനനം:1927 ജൂണ്‍, തൃശൂര്‍.വിവേകോദയം സ്‌കൂളിലും വി. ജി. സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം.എ. ബിരുദം. 1951 ല്‍ കോഴിക്കോട്ടെ പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂരിലെ…
അഖില
ജനനം: 1948, കൊല്ലം ജില്ലയിലെ കാവനാട്. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥ. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചെറുകഥാ അവാര്‍ഡുകള്‍ നേടി. പുതിയ തലമുറയില്‍പ്പെട്ട കഥയെഴുത്തുകാരില്‍ ശ്രദ്ധേയ. സ്‌ത്രൈണ ദുഃഖങ്ങളാണ് മുഖ്യപ്രതിപാദ്യവിഷയം. കൃതികള്‍: വനദേവത (നോവല്‍) 'മൂക്കുത്തി' കഥാസമാഹാരും (1983) അവാര്‍ഡ് സഖി അവാര്‍ഡ് -വനദേവത…
അപര്‍ണ ചിത്രകം
ജനനം: 1995 സെപ്തംബര്‍ 16, കോഴിക്കോട് ജില്ലയിലെ കടമേരി. ചെറുപ്പത്തിലേ കവിതകള്‍ രചിച്ചു തുടങ്ങി. മാതൃഭൂമി ബാലപംക്തി, യുറീക്ക, കുടുംബ മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചില്ല, തളിര് തുടങ്ങിയ ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചു. യൂറീക്കയുടെ കുട്ടികളുടെ പത്രാധിപസമിതിയില്‍ അംഗമായി. സി.ബി.എസ്.ഇ. സിലബസ്…
പണിക്കര്‍. കെ.എന്‍.ഡോ. (ഡോ.കെ.എന്‍. പണിക്കര്‍)
പ്രമുഖ ചരിത്രകാരനാണ് ഡോ. കെ.എന്‍. പണിക്കര്‍. ചരിത്ര രചനയില്‍ മാര്‍ക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ളയാളാണ് പണിക്കര്‍. വര്‍ഗീയവല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരന്മാരില്‍ ഒരാള്‍. 1936ല്‍ ജനിച്ചു. ബോര്‍ഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.രാജസ്ഥാന്‍…
ബഹാവുദ്ദീന്‍. കെ.എം. (കെ.എം. ബഹാവുദ്ദീന്‍)
അക്കാഡമിഷ്യനും എഴുത്തുകാരനും അലിഗഡ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറും ആയിരുന്നു ഡോ. കെ. എം. ബഹാവുദ്ദീന്‍. 1969-1980 കാലഘട്ടത്തില്‍ കോഴിക്കോട്ടെ റീജിനല്‍ എജിനിയറിംഗ് കോളേജിന്റെ പ്രിന്‍സിപ്പലുമായിരുന്നു. 1981 മുതല്‍ 1984 വരെ അലീഗഡ് സര്‍വകലാശാല പ്രൊവി.സി. ദുര്‍ഗാപുരിലെ ഉരുക്കുനിര്‍മ്മാണശാല…
മുഹമ്മദാലി. എന്‍.എം. (എന്‍.എം. മുഹമ്മദാലി)
പ്രശസ്തനായ മനോരോഗവിദഗ്ദ്ധനും എഴുത്തുകാരനും കെജിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഡോ. എന്‍ എം മുഹമ്മദലി. 1942 നവംബര്‍ 13ന് കൊടുങ്ങല്ലുരിലെ അഴിക്കോട് ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് 1967ല്‍ എംബിബിഎസ് നേടി. റാഞ്ചിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍നിന്ന് 1974ല്‍…
രമേഷ്. എസ്.പി. (എസ്.പി. രമേഷ്)
കോട്ടയം തിരുനക്കര മങ്കൊമ്പില്‍ അഡ്വ. ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ് കഥാകൃത്തും എഴുത്തുകാരനുമായ എസ്.പി.രമേഷ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലും പഠിച്ചു. മനോരോഗവിദഗ്ദ്ധനാണ്. 2000 മാര്‍ച്ചില്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായി വിരമിച്ചു. അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിച്ചു. നോക്കുകുത്തി, അന്തിപ്പൊന്‍വെട്ടം,…
