Archives for October, 2017 - Page 44
അബ്ദുല്‍ കലാം. എ.പി.ജെ. (എ.പി.ജെ. അബ്ദുല്‍ കലാം)
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബര്‍ 15 നു തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായിരുന്നു. 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായ…
ജൊവാനീ ബൊക്കാച്ചിയോ
ഇറ്റാലിയന്‍
രവി. ഡി.സി.
കോട്ടയം ആസ്ഥാനമായ ഡി.സി. ബുക്‌സ് എന്ന സ്വകാര്യ പുസ്തകശാലയുടെ ഉടമയാണ് രവി ഡി.സി. ഡി.സി. ബുക്‌സ് സ്ഥാപകനായ ഡി.സി. കിഴക്കേമുറിയുടെ മകനാണ് രവി. കോട്ടയം ജില്ലയിലെ മുട്ടമ്പലമാണു രവിയുടെ സ്വദേശം. അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സില്‍ നിന്നും എം.ബി.എ. ബിരുദം…
പങ്കജാക്ഷ കുറുപ്പ്. ഡി. (ഡി. പങ്കജാക്ഷ കുറുപ്പ്)
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും അയല്‍ക്കൂട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ് (ജനുവരി 14, 1923 -സെപ്റ്റംബര്‍ 16, 2004). പത്താമത്തെ വയസ്സില്‍ തന്നെ മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തല്‍പരനാവുകയും ചെയ്തു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇക്കാലത്തുതന്നെ കര്‍ഷകനായി…
തങ്കപ്പന്‍ നായര്‍. ഡി. (ഡി. തങ്കപ്പന്‍ നായര്‍)
ഭാഷാ പണ്ഡിതനും വിവര്‍ത്തകനുമാണ് ഡി. തങ്കപ്പന്‍ നായര്‍ (ജനനം: 1932). തിരുവനന്തപുരം സ്വദേശി. പ്രഥമ വിവര്‍ത്തകരത്‌നം പുരസ്‌കാരം നേടി. കുറ്റവും ശിക്ഷയും, അവസാനത്തെ മോഹികന്‍, അന്ന കരെനീന, അമ്മ, പാവങ്ങള്‍ , യുദ്ധവും സമാധാനവും, തൗസന്റ് ലീഗ്‌സ് അണ്ടര്‍ ദി സീ…
ടി.കെ.സി. വടുതല (ടി.കെ.ചാത്തന്‍)
കേരളത്തില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗവും പ്രസിദ്ധ സാഹിത്യകാരനുമാണ് ടി.കെ.സി. വടുതല. യഥാര്‍ത്ഥ പേര് ടി.കെ.ചാത്തന്‍. 1921 ഡിസംബര്‍ 23ന് എറണാകുളത്ത് വടുതലയില്‍ ജനിച്ചു. അച്ഛന്‍ തൈപ്പി കണ്ടന്‍. അമ്മ പനക്കപ്പാടത്തു കുറുമ്പ. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍നിന്ന് പഠിച്ചു. 1942ലെ…
സീമ. ടി.എന്‍. (ടി.എന്‍. സീമ)
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ടി.എന്‍.സീമ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയുമാണ്.[ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. പി. നാരായണന്‍ നായരുടെയും മാനസിയുടെയും മകളായി 1963 ജൂണ്‍ ഒന്നിന് തൃശൂരില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും…
പ്രകാശ് ടി.എന്‍. (ടി.എന്‍. പ്രകാശ്)
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് ടി.എന്‍. പ്രകാശ്. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വലിയന്നൂരില്‍ ജനിച്ചു. അച്ഛന്‍ എം.കൃഷ്ണന്‍ നായര്‍. അമ്മ എം. കൗസല്യ. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ജോലി…
ഗോപകുമാര്‍. ടി.എന്‍. (ടി.എന്‍. ഗോപകുമാര്‍)
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ടി.എന്‍. ഗോപകുമാര്‍. നീലകണ്ഠശര്‍മ്മയുടേയും തങ്കമ്മയുടേയും മകനായി 1957 ല്‍ ശുചീന്ദ്രത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ആംഗലസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മധുര സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി. മാതൃഭൂമി,മാധ്യമം ദിനപ്പത്രം, ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ്…
തോമസ് ഐസക്ക് (ഡോ. ടി. എം.തോമസ് ഐസക്ക്)
രാഷ്ട്രീയ പ്രവര്‍ത്തകനും, സാമ്പത്തികശാസ്ത്രജ്ഞനുമാണ് ഡോ. ടി. എം. തോമസ് ഐസക്ക്. അമ്പലപ്പുഴ സ്വദേശി ആയ ടി.പി. മാത്യുവിന്റെയും കൊടുങ്ങല്ലൂര്‍ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബര്‍ 26ന് ജനിച്ചു. ഭാര്യ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ നാദാദൂരി ആന്ധ്രാപ്രദേശ്…
