Archives for October, 2017 - Page 45
ടാറ്റാപുരം സുകുമാരന്‍
മലയാള സാഹിത്യകാരനായിരുന്നു ടാറ്റാപുരം സുകുമാരന്‍ (1923 ഒക്ടോബര്‍ 22-1988 ഒക്ടോബര്‍ 26).ചെറുകഥ, നോവല്‍, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിലായി 80ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നടുവിലേടത്ത് അയ്യപ്പന്റെയും വി.വി. ജാനകിയുടെയും…
ശ്രീകുമാര്‍. ടി.ടി. (ടി.ടി. ശ്രീകുമാര്‍)
രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാര്‍. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളില്‍ പ്രധാന സംഭാവനകള്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവില്‍ സമൂഹത്തിന്റെ രാക്ഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മലയാളത്തില്‍ തുടക്കം കുറിച്ചു. 2010ല്‍…
ദാമോദരന്‍. ടി. (ടി. ദാമോദരന്‍)
തിരക്കഥാകൃത്താണ് ടി. ദാമോദരന്‍. (15 സെപ്തംബര്‍ 1936 - 28 മാര്‍ച്ച് 2012). സംവിധായകന്‍ ഐ.വി. ശശി സംവിധാനം ചെയ്ത് ടി. ദാമോദരന്‍ തിരക്കഥ എഴുതി പല ചിത്രങ്ങളും വിജയമായിരുന്നു. അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921,…
പത്മനാഭന്‍. ടി. (ടി. പത്മനാഭന്‍)
ആധുനിക ചെറുകഥാകൃത്താണ് ടി. പത്മനാഭന്‍. മുഴുവന്‍ പേര് തിണക്കല്‍ പത്മനാഭന്‍. മലയാള കഥാരചനയില്‍ ആഖ്യാന കലയില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന എഴുത്തുകാരനാണ്. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്ക് ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. 1931ല്‍…
രാമലിംഗംപിള്ള. ടി. (ടി.രാമലിംഗംപിള്ള)
മലയാളത്തില്‍ സുപ്രധാനമായ നിഘണ്ടുകള്‍ രചിച്ച പണ്ഡിതനാണ് ടി. രാമലിംഗംപിള്ള.1880 ഫെബ്രുവരി 22നു തിരുവനന്തപുരത്തെ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ചു. പിതാവ് സ്ഥാണുപിള്ള സംസ്‌കൃതപണ്ഡിതനും ജ്യോതിഷിയുമായിരുന്നു. സംസ്‌കൃതത്തിന്റെയും തമിഴിന്റെയും ബാലപാഠങ്ങള്‍ അച്ഛനില്‍നിന്ന് സ്വായത്തമാക്കി.തിരുവനന്തപുരത്തും മദ്രാസിലുമായി രാമലിംഗംപിള്ള കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1904ല്‍…
വേണുഗോപാല്‍. ടി. (ടി. വേണുഗോപാല്‍)
പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു ടി വേണുഗോപാല്‍.(1930 -2012) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള 'രാജദ്രോഹിയായ രാജ്യസ്‌നേഹി' എന്ന കൃതിക്ക് 1997ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.1930 ല്‍ പൊന്നാനിയിലെ ഈശ്വരമംഗലം വില്ലേജില്‍ തേറമ്പത്ത് വീട്ടില്‍…
രാജീവന്‍. ടി.പി (ടി.പി രാജീവന്‍)
തച്ചം പൊയില്‍ രാജീവന്‍ നിന്നുള്ള പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. 1959ല്‍ ജനനം, പലേരി, കോഴിക്കോട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' പത്രത്തില്‍ സാഹിത്യ നിരൂപണം നടത്തി വരുന്നു.…
ജോര്‍ജ്ജ് ഇരുമ്പയം
സാഹിത്യവിമര്‍ശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനുമാണ് ഡോ. ജോര്‍ജ് ഇരുമ്പയം. മലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണം ത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവര്‍ത്തിച്ചു. ജനനം1938 ഡിസംബര്‍ 19. ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കല്‍ വര്‍ക്കിഅന്നമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാള്‍. കാരിക്കോട്, പൊതി, തലയോലപ്പറമ്പ് സ്‌കൂളുകളിലും പാലാ,…
ജോര്‍ജ്ജ് ഓണക്കൂര്(ഓണക്കൂര്‍)
നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ്ജ് ഓണക്കൂര്‍ 1941 നവംബര്‍ 10ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി…
