Archives for October, 2017 - Page 46
ജോണ്‍. സി. ജേക്കബ്
പരിസ്ഥിതിപ്രവര്‍ത്തകനും അദ്ധ്യാപകനുമാണ് ജോണ്‍ സി. ജേക്കബ്. 1936ല്‍ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജില്‍ 1960 മുതല്‍ അദ്ധ്യാപകനായി. പിന്നീട് പയ്യന്നൂര്‍ കോളേജ് ആരംഭിച്ചപ്പോള്‍ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം…
ജോണ്‍ എബ്രഹാം
മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987). തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശോഭിച്ച ജോണ്‍ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലര്‍ത്തി. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു.വളരെ…
ജോണ്‍ ആലുങ്കല്‍
1938ല്‍ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് നോവലിസ്റ്റായ ജോണ്‍ ആലുങ്കല്‍ ജനിച്ചത്. അദ്ധ്യാപകനായിരുന്നു. മുപ്പത്തിയഞ്ച് നോവലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള കൃതികളില്‍ വ്യക്തി ബന്ധങ്ങളും സാമൂഹികബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മുഖ്യപ്രതിപാദ്യവിഷയമാകുന്നു. കൃതികള്‍ ഊതിക്കാച്ചിയ പൊന്ന് മുത്തോട് മുത്ത് നിഴല്‍ മൂടിയ നിറങ്ങള്‍…
ജോസ് പനച്ചിപ്പുറം
പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയില്‍ 'തരംഗങ്ങളില്‍' എന്ന പേരിലും ഭാഷാപോഷിണി മാസികയില്‍ 'സ്‌നേഹപൂര്‍വം' എന്ന പേരിലും കോളങ്ങള്‍ എഴുതുന്നു. ആക്ഷേപഹാസ്യത്താല്‍ ശ്രദ്ധേയമാണ് ഈ പംക്തികള്‍. കണ്ണാടിയിലെ മഴ എന്ന നോവലിനു…
ജോസഫ് വൈറ്റില
മലയാള നോവലിസ്റ്റും പത്രാധിപരുമാണ് ജോസഫ് വൈറ്റില. 2012ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ സമയം മാസികയുടെ പത്രാധിപരായിരുന്നു.രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ ചരമവാര്‍ഷികം എന്ന കൃതി…
ജോസഫ് മറ്റം
പ്രമുഖ മലയാള എഴുത്തുകാരനും വിവര്‍ത്തകനുമാണ് ജോസഫ് മറ്റം. സമഗ്ര സംഭാവനക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ (പാലാ) മറ്റത്തില്‍ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് 1954ല്‍ ഒന്നാം…
ജോസഫ് പുലിക്കുന്നേല്‍
കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും പുരോഹിതനേതൃത്വത്തിന്റെ കടുത്തവിമര്‍ശകനുമാണ് ജോസഫ് പുലിക്കുന്നേല്‍. 1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ചു. അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു…
ജോയ് മാത്യു
നടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു ജോയ് മാത്യു. 2012 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചലച്ചിത്രത്തിനാണ്…
ജോയ്‌സി
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനാണ് ജോയ്‌സി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേല്‍). മംഗളം, മനോരമ വാരികകളില്‍ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്‌സി ജനപ്രിയനായത്. ജേസി ജൂനിയര്‍, ജോസി വാഗമറ്റം, സി.വി നിര്‍മ്മല എന്നീ തൂലികാ നാമങ്ങളിലും നോവലുകള്‍ രചിച്ചിട്ടുണ്ട്.
ദേവിക. ജെ. (ജെ. ദേവിക)
അദ്ധ്യാപിക, സാമൂഹ്യവിമര്‍ശക, സ്ത്രീപക്ഷ എഴുത്തുകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഡോ. ജെ. ദേവിക (ഡോ. ദേവിക ജയകുമാരി). ഇപ്പോള്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറാണ്. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെക്കുറിച്ചും പഠനം നടത്തുന്നു. സാമൂഹികവും സ്ത്രീകേന്ദ്രിതവുമായ വിഷയങ്ങളെക്കുറിച്ചു നിരവധി…
