Archives for October, 2017 - Page 53
പി.എം.ആന്റണി
മലയാളം തീയേറ്റര്‍ ആക്ടിവിസ്റ്റായിരുന്ന പി.എം. ആന്റണി
പുനലൂര്‍ ബാലന്‍
പ്രമുഖ കവിയും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു പുനലൂര്‍ ബാലന്‍ (3 ജനുവരി 1929 - 19 മാര്‍ച്ച് 1987). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുനലൂരില്‍ ആനന്ദാലയത്തില്‍ കേശവന്റെയും പാര്‍വ്വതിയുടെയും മകന്‍. സ്‌കൂള്‍ വിദ്യാഭ്യാസം…
കോട്ടയത്ത് കേരളവര്‍മ്മ
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവര്‍മ്മ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മ.( 1645-1696) ഉമയമ്മ റാണിയുടെ പ്രധാന സൈനികോപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും സൈനിക കാര്യോപദേഷ്ടാവും എന്നതിനും പുറമേ, സംഗീതവിദ്വാനും ആയിരുന്നു. പ്രധാന കൃതി വാല്മീകി രാമായണത്തിന്റെ മലയാള തര്‍ജ്ജമയായ…
കോട്ടയത്തു തമ്പുരാന്‍
കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാന്‍. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ കോട്ടയത്ത് തമ്പുരാന്റെ പ്രസിദ്ധിയാര്‍ജ്ജിച്ച ആട്ടക്കഥകളില്‍ ഒന്നാണ്. കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തില്‍ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ…
കോട്ടയം പുഷ്പനാഥ്
മലയാളത്തിലെ പ്രമുഖ ജനപ്രിയ ഡിറ്റക്ടീവ് സാഹിത്യകാരനാണ് പുഷ്പനാഥന്‍ പിള്ള. കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. അപസര്‍പ്പകനോവലുകളിലൂടെയാണ് പ്രശസ്തനായത്. ചിലതെല്ലാം വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാര്‍ക്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിക്ക കൃതികളും രചിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ അദ്ധ്യാപകനായി…
കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്‍
ഒന്നാം കേരള നിയമസഭയില്‍ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കൊളാടി ഗോവിന്ദന്‍കുട്ടി മേനോന്‍(1928 -13 ഓഗസ്റ്റ് 2003). കൊളാടി നാരായണന്റേയും കൊച്ചുകുട്ടിയുടെയും മകനായി 1928ലാണ് ഗോവിന്ദന്‍കുട്ടി മേനോന്‍ ജനിച്ചത്. വെളിയങ്കോട്ടും ചാവക്കാട്ടുമായി സ്‌കൂള്‍ വിദ്യാഭ്യാസം…
