Archives for October, 2017 - Page 65
എന്‍.എന്‍. സത്യവ്രതന്‍
പത്രപ്രവത്തകനും എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു എന്‍.എന്‍. സത്യവ്രതന്‍. കൊച്ചിക്കടുത്ത് കുമ്പളങ്ങി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ പൊതുപ്രവര്‍ത്തകനായിരുന്ന നെടുങ്ങയില്‍ നാരായണന്‍. അമ്മ ജാനകി. 1958 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു അതിനു മുമ്പ് അല്പകാലം ദീനബന്ധു ദിനപത്രത്തില്‍. മാതൃഭൂമിയില്‍ ലേഖകനും,…
എന്‍.എന്‍. പിള്ള
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു എന്‍. എന്‍. പിള്ള (1917 നവംബര്‍ 14- 1995). 1917ല്‍ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ യുടെ പ്രചാരണവിഭാഗത്തില്‍…
ദളിത്ബന്ധു എന്‍.കെ. ജോസ്
കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും, കേരളഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമാണ് എന്‍.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929). നൂറ്റിനാല്പതില്‍ പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവ്, ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍…
എന്‍.കെ. ദാമോദരന്‍
പ്രമുഖ സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്നു എന്‍.കെ. ദാമോദരന്‍. പത്തനംതിട്ടയിലെ ആറന്മുള പഞ്ചായത്തിലെ ളാകയില്‍ നെടുംപുറത്തു വീട്ടില്‍ 1909 ആഗസ്റ്റ് 3ന് ജനിച്ചു. നെടുംപുറത്ത് കേശവന്‍ ദാമോദരന്‍ എന്നാണ് പൂര്‍ണമായ പേര്. പിതാവ് കഥകളി നടനായ മെഴുവേലി പാപ്പാര ശങ്കരന്‍; മാതാവ് സംഗീതവിദുഷിയായ കുഞ്ഞിപ്പെണ്ണമ്മ.…
എന്‍.കെ. ദേശം(എന്‍. കുട്ടികൃഷ്ണപിള്ള)
കവിയും നിരൂപകനുമാണ് എന്‍.കെ. ദേശം എന്ന എന്‍. കുട്ടികൃഷ്ണപിള്ള. 1936 ഒക്ടോബര്‍ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പടിഞ്ഞാറെ വളപ്പില്‍ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവില്‍ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തില്‍ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്കു…
എന്‍.പി. ചെക്കുട്ടി
കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് എന്‍.പി ചെക്കുട്ടി. തേജസ് ദിനപത്രത്തിന്റെ മുഖ്യ പത്രാധിപര്‍. പുതുശ്ശേരി പാറോന്‍ രാരുക്കുട്ടിയുടെയും തിരുമാലയുടെയും മകനായി 1958 ജൂണ്‍ 10ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോടില്‍ ജനിച്ചു. എം.എല്‍.പി.എസ് വെണ്ണക്കോട്, ഗവ. ഹൈസ്‌കൂള്‍ കൊടുവള്ളി, മലബാര്‍…
എന്‍.പി. ഹാഫിസ് മുഹമ്മദ്
ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എന്‍.പി. ഹാഫിസ് മുഹമ്മദ്. 1956 ല്‍ കോഴിക്കോട് ജനനം. നോവലിസ്റ്റ് എന്‍.പി. മുഹമ്മദാണ് പിതാവ്. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ സര്‍വലാശാലയില്‍ നിന്ന് എംഫിലും നേടി. 'മലബാറിലെ മാപ്പിള മുസ്‌ലിം…
എന്‍.പി. ചെല്ലപ്പന്‍നായര്‍
പി. ചെല്ലപ്പന്‍നായര്‍ പ്രശസ്തനാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എന്‍.പി. ചെല്ലപ്പന്‍ നായര്‍. ധാരാളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചു. നെടുങ്ങാടി പരമേശ്വരന്‍ പിള്ളയുടെയും (മാന്നാര്‍), വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി 1903ല്‍ മാവേലിക്കരയില്‍ ജനിച്ചു. പുഞ്ച സ്‌പെഷ്യല്‍ ഓഫീസറായും ബ്ലോക്ക്…
എന്‍.പി. രാജേന്ദ്രന്‍
പ്രമുഖ പത്രപ്രവര്‍ത്തകനും പംക്തി എഴുത്തുകാരനുമാണ് എന്‍.പി. രാജേന്ദ്രന്‍. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ജനനം. അച്ഛന്‍ അവിടെ ഒരു എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്നു. മൂലകുടുംബം തലശ്ശേരിയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം തലശ്ശേരിയില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലാലയവിദ്യാഭ്യാസം.…
എന്‍.വി. കൃഷ്ണവാരിയര്‍
പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി എന്‍.വി. കൃഷ്ണവാരിയര്‍ (1916-1989). ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും എന്‍.വി. കൃഷ്ണവാരിയര്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1916 മെയ് 13 ന് തൃശൂരിലെചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ്…
