Archives for October, 2017 - Page 68
ജയചന്ദ്രന്‍ നായര്‍ എസ്. (എസ്. ജയചന്ദ്രന്‍ നായര്‍)
പ്രമുഖ നിരൂപകനും പത്രാധിപരുമാണ് എസ്. ജയചന്ദ്രന്‍നായര്‍. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയുടെ പത്രാധിപരായി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതില്‍ ജയചന്ദ്രന്‍ നായര്‍ മുന്‍നിരയിലായിരുന്നു. 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി…
ജിതേഷ് എസ്. (എസ്. ജിതേഷ്)
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാന്‍. സൂപ്പര്‍സ്പീഡ് കാര്‍ട്ടൂണിസ്റ്റ്, രേഖാചിത്രകാരന്‍, കവി എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കെ. എന്‍. സോമശേഖരന്‍ നായരുടെയും എം. രമണിയമ്മയുടെയും മകനായി 1974 ഡിസംബര്‍ 30 ന് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കരയില്‍ ജനനം. ഭാര്യ:…
ജോസഫ് എസ്. (എസ്. ജോസഫ്)
ഉത്തരാധുനിക കവികളില്‍ ഒരാളാണ് എസ്. ജോസഫ്. 1965ല്‍ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍. കൃതികള്‍ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു ഐഡന്ററ്റി കാര്‍ഡ് മീന്‍കാരന്‍ കറുത്ത കല്ല് വെള്ളം…
രമേശന്‍ എസ്. (എസ്. രമേശന്‍)
കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ്. രമേശന്‍. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി…
രമേശന്‍ നായര്‍ എസ്. (എസ്. രമേശന്‍ നായര്‍)
കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശന്‍ നായര്‍. 1948 മേയ് 3ന് ജനിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍…
രാജശേഖരന്‍ എസ്.
എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമാണ് ഡോ.എസ്.രാജശേഖരന്‍. കേരളത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ മുന്നണിപ്രവര്‍ത്തകനാണ്. മലയാളത്തില്‍ 30ലേറെ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലായി നിരൂപണം, കവിത തുടങ്ങിയ വിഭാഗങ്ങളില്‍ 600ലേറെ രചനകളും പ്രസിദ്ധീകരിച്ചു. 1946ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. മാതാപിതാക്കള്‍: റ്റി.കെ.ശങ്കുണ്ണി ആചാരി, എന്‍.ലക്ഷ്മി അമ്മ.…
ശാരദക്കുട്ടി എസ്. (എസ്. ശാരദക്കുട്ടി)
മലയാള നിരൂപകയും പരിഭാഷകയുമാണ് എസ്.ശാരദക്കുട്ടി. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപികയാണ്. കോട്ടയം മുല്ലപ്പള്ളില്‍ ടി.എസ് ശ്രീധരന്‍നായരുടെയും ജെ. ഭാരതിയമ്മയുടെയും മകളാണ്. 'കവിതയിലെ ബുദ്ധദര്‍ശനം' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കൃതികള്‍ പെണ്ണു കൊത്തിയ വാക്കുകള്‍…
സിതാര എസ്. (എസ്. സിതാര)
മലയാള ഉത്തരാധുനിക ചെറുകഥാകാരിയാണ് എസ്.സിതാര. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും സിതാരയുടെ കഥകള്‍ പഠനവിഷയമായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്കയില്‍ 1976 മേയ് 8ന് ജനിച്ചു. കാറഡുക്ക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,ബ്രണ്ണന്‍ കോളേജ്,തലശ്ശേരി,സെന്റ് ജോസഫ് കോളേജ്,ദേവഗിരി,കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും…
ഹരീഷ് എസ്. (എസ്. ഹരീഷ്)
മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ് (ജനനം: 1975). കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്1975ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. കൃതികള്‍ രസവിദ്യയുടെ ചരിത്രം ആദം …
രാജരാജവര്‍മ്മ എഴുമറ്റൂര്‍ (എഴുമറ്റൂര്‍ രാജരാജവര്‍മ്മ)
പ്രശസ്തനായ മലയാള ഗദ്യസാഹിത്യകാരനും ഭാഷാ വിദഗ്ദ്ധനുമാണ് എഴുമറ്റൂര്‍ രാജരാജവര്‍മ്മ(ജനനം : 20 മേയ് 1953). കവിത, ശാസ്ത്രം, വിമര്‍ശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തി. പത്തനംതിട്ട ജില്ലയില്‍ മുല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍ ഗ്രാമത്തില്‍…
