Archives for October, 2017 - Page 70
എം.കെ.കെ. നായര്‍
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു എം.കെ.കെ. നായര്‍ (29 ഡിസംബര്‍ 1920 - 27 സെപ്റ്റംബര്‍ 1987). കേരള കലാമണ്ഡലം ചെയര്‍മാനായിരുന്നു. തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടില്‍ 1920 ഡിസംബര്‍ 29ന് ജനിച്ചു. അച്ഛന്‍ കേശവപിളള. അമ്മ ജാനകി…
ശശിഭൂഷണ്‍ എം.ജി. (എം.ജി. ശശിഭൂഷണ്‍)
ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാള്‍ മ്യൂസിയം ഡയറക്ടറുമാണ് ഡോ. എം.ജി. ശശിഭൂഷണ്‍(ജനനം: 1 ജനുവരി 1951).പ്രൊഫ.എസ്.ഗുപ്തന്‍നായരുടെ മകനാണ്. മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളില്‍ സബ് എഡിറ്ററായും 18 വര്‍ഷം കോളജ് അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരളീയ കലയെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി ലേഖനങ്ങള്‍ ഇംഗ്ലീഷിലും…
നാലപ്പാട്ട് എം.ഡി. (എം.ഡി. നാലപ്പാട്ട്)
പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് എം.ഡി. നാലപ്പാട്ട് എന്ന മാധവ് ദാസ് നാലപ്പാട്ട് അല്ലെങ്കില്‍ മോനു നാലപ്പാട്ട്. പ്രശസ്ത കവയിത്രി കമലാസുരയ്യയുടെ മകന്‍. മാതൃഭൂമിയുടേയും ടൈംസ് ഓഫ് ഇന്ത്യയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചു. രാജ്യസുരക്ഷാ നയം, അന്തര്‍ദേശീയ വിഷയം എന്നിവയെക്കുറിച്ച് എഴുതാറുണ്ട്. യു.പി.ഐ ലെ…
പാലൂര്‍ എം.എന്‍. (എം.എന്‍. പാലൂര്‍)
ആധുനിക കവികളില്‍ ഒരാളാണ് എം.എന്‍. പാലൂര്‍ (ജനനം 22 ജൂണ്‍ 1932). യഥാര്‍ത്ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. എറണാകുളം ജില്ലയില്‍ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ…
കാരശ്ശേരി എം.എന്‍. (എം.എന്‍. കാരശ്ശേരി)
എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എന്‍. കാരശ്ശേരി. മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ അലീഗഡ് സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ 1951 ജൂലൈ 2ന് എന്‍.സി. മുഹമ്മദ്…
ജയപ്രകാശ് എം.എസ്. (എം.എസ്. ജയപ്രകാശ്)
ചരിത്രകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഡോ. എം.എസ്. ജയപ്രകാശ് (ഏപ്രില്‍ 14 1950-മേയ് 10 2013) കേരള യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ഗൈഡും കോളേജ് പ്രൊഫസറുമായിരുന്നു. 1950 ഏപ്രില്‍ 14നു തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ സ്വാതന്ത്ര്യസമര സേനാനിയായ എം…
ചന്ദ്രശേഖര വാര്യര്‍ എം.എസ്. (എം.എസ്. ചന്ദ്രശേഖര വാര്യര്‍)
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് എം.എസ്. ചന്ദ്രശേഖര വാര്യര്‍. 1925 സെപ്റ്റംബര്‍ 4നു തൊടുപുഴയ്ക്ക് അടുത്ത് പെരുമ്പള്ളിച്ചിറയില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് എം.എ ബിരുദം നേടി. വിദ്യാര്‍ത്ഥിയായിരിക്കെ കവിയും പത്രപ്രവര്‍ത്തകനുമായി. തിരുവനന്തപുരത്ത് വീരകേസരി, മലയാളി എന്നീ പത്രങ്ങളില്‍ ആറു കൊല്ലത്തോളം ജോലിചെയ്തു.…
അക്ബര്‍ എം.എം. (എം.എം. അക്ബര്‍)
അറിയപ്പെടുന്ന ബഹുമത പണ്ഡിതനും വിമര്‍ശകനുമാണ് എം.എം.അക്ബര്‍. യഥാര്‍ത്ഥ പേര് മേലേവീട്ടില്‍ മുഹമ്മദ് അക്ബര്‍. പരപ്പനങ്ങാടി സ്വദേശി. വിവിധ മത പണ്ഡിതന്മാരുമായി പൊതു വേദികളില്‍ സ്‌നേഹ സംവാദങ്ങള്‍ നടത്തി പ്രശസ്തനായി. ആന്‍ഡമാന്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍, സ്റ്റൂവര്‍ട്ട് ഗഞ്ച് ഹൈസ്‌കൂളിലെ ഇഗ്ലീഷ് അദ്ധ്യാപകന്‍,…
സഞ്ജയന്‍ (എം.ആര്‍. നായര്‍) (മാണിക്കോത്ത് രാമുണ്ണിനായര്‍)
പ്രശസ്തനായ ഹാസ്യസാഹിത്യകാരനാണ് സഞ്ജയന്‍. സഞ്ജയന്‍ എന്നത് തൂലികാനാമമാണ്, യഥാര്‍ത്ഥനാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം.ആര്‍. നായര്‍) എന്നാണ്. (ജനനം: 1903 ജൂണ്‍ 13-മരണം: 1943 സെപ്റ്റംബര്‍ 13). സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. 1903 ജൂണ്‍…
തമ്പാന്‍ എം.ആര്‍. (എം.ആര്‍. തമ്പാന്‍)
എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കൊല്ലം തേവള്ളിയിലെ മേടയില്‍ വീട്ടില്‍ എന്‍. രാഘവന്റെയും കെ. സരോജിനിയുടെയും മകനായി 1945 ജൂലായ് 2ന് ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് എം.കോം, എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയശേഷം ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടി.…
