Archives for October, 2017 - Page 69
എരുമേലി പരമേശ്വരന്‍ പിള്ള
സാഹിത്യകാരനാണ് എരുമേലി പരമേശ്വരന്‍ പിള്ള. വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1932 ഡിസംബര്‍ 12ന് വേലംപറമ്പില്‍ കൃഷ്ണപിളളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി എരുമേലിയില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തിലും സോഷ്യോളജിയിലും എം.എ.ബിരുദങ്ങളും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എഡ്. ബിരുദവും നേടി…
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി
ജി. ജനാര്‍ദ്ദനക്കുറുപ്പ്
മുന്‍ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാസാഹിത്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകന്‍, കലാകാരന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1920 ജൂണ്‍ 8 ന് കൊല്ലം ജില്ലയില്‍…
ജോസഫ് ഇടമറുക്
പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക്.(ജനനം: സെപ്റ്റംബര്‍ 7, 1934 മരണം: 29 ജൂണ്‍ 2006) ഇടമറുക് എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്നു. കോട്ടയം, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ഇടുക്കി ജില്ലയിലുള്ള ഒരു…
മുണ്ടൂര്‍ രാവുണ്ണി
പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ എം.എന്‍. രാവുണ്ണി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. തമിഴ് നാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ തീക്കതിരില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിന് ശേഷം സി.പി.എം വിട്ട്…
സത്യാര്‍ത്ഥി എം.എന്‍. (എം.എന്‍. സത്യാര്‍ത്ഥി)
പ്രമുഖ വിവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു എം.എന്‍.സത്യാര്‍ത്ഥി (13 ഏപ്രില്‍ 1913- 4 ജൂലൈ 1998). പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായ എം. കൃഷ്ണന്റെ മകനായി സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. മൗലാന…
രാമചന്ദ്രന്‍ എം.കെ. (എം.കെ. രാമചന്ദ്രന്‍)
മലയാളത്തിലെ സഞ്ചാരസാഹിത്യകാരനാണ് മച്ചിങ്ങല്‍ കൃഷ്ണന്‍ രാമചന്ദ്രന്‍ എന്ന എം.കെ.രാമചന്ദ്രന്‍. തൃശൂര്‍ജില്ലയിലെ കേച്ചേരിയില്‍ മച്ചിങ്ങല്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെയും വിയ്യൂര്‍ നാരങ്ങളില്‍ വടക്കേവളപ്പില്‍ ദേവകിയമ്മയുടെയും മകനായി ജനിച്ചു. കേച്ചേരി യു.പി.സ്‌കൂള്‍, പുറ്റെക്കര സെന്റ്‌ജോര്‍ജ് ഹൈസ്‌കൂള്‍, ശ്രീ കേരളവര്‍മ്മകോളേജ്, സെന്റ്‌തോമസ്‌കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഔദ്യോഗിക കാലഘട്ടം…
