Archives for October, 2017 - Page 77
കെ.കെ. ഗോവിന്ദന്‍
ഗോവിന്ദനാശാന്‍ മരണം 1997 മാര്‍ച്ച് 17 ഗോവിന്ദനാശാന്‍ എന്നറിയപ്പെട്ടിരുന്ന കെ.കെ. ഗോവിന്ദന്‍ ആദ്യകാല ദളിത് എഴുത്തുകാരില്‍ ഒരാളാണ്. പത്തനംതിട്ട ജില്ലക്കാരനായ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ താഴ്ന്ന തട്ടിലുള്ള ജീവനക്കാരനായിരുന്നു. മറ്റു കൃതികള്‍ 'ദുരവസ്ഥയിലെ പ്രമേയം', 'അപ്രശസ്തര്‍' എന്നിവയാണ്.…
എം.കെ. മേനോന്‍(വിലാസിനി)
പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോന്‍ (ജൂണ്‍ 23, 1928 - മേയ് 15, 1993). വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കുട്ടികൃഷ്ണമേനോന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി.…
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ്. 1925ലെ ചിങ്ങമാസത്തിലെ ആയില്യം നാളില്‍ എടപ്പാളിനടുത്ത നടുവട്ടത്ത് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മൂത്ത മകനായി ജനിച്ചു. കെ.സി.എസ്.പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ…
രാമചന്ദ്രന്‍. ആര്‍.
പ്രസിദ്ധ കവിയായിരുന്നു ആര്‍. രാമചന്ദ്രന്‍ (1923 -2005). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1923ല്‍ തൃശൂര്‍ ജില്ലയിലെ താമരത്തിരുത്തിയില്‍ ആര്‍. രാമകൃഷ്ണ അയ്യരുടെയും അന്നപൂര്‍ണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു. പഴയ കൊച്ചി രാജ്യത്തിലെ വിവിധ…
പാര്‍വ്വതി ദേവി ആര്‍.
കേരളത്തിലെ പ്രശസ്തയായ ഒരു മാധ്യമ പ്രവര്‍ത്തകയാണ് ആര്‍. പാര്‍വ്വതി ദേവി. ദേശാഭിമാനി ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് കടന്നത്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി സാഹിത്യ രചനകള്‍ നടത്തി. അക്കാമ്മ ചെറിയാന്റെ ജീവിതത്തെ ആസ്പദമാക്കി അക്കമ്മ ചെറിയാന്‍ എന്ന് ലേഖനം എഴുതി. അബുദാബിയിലെ പ്രമുഖ…
രവീന്ദ്രനാഥ് ആര്‍.
കേരളത്തിലെ ചിത്രകാരനും വൈജ്ഞാനികസാഹിത്യകാരനും അദ്ധ്യാപകനുമാണ് ആര്‍. രവീന്ദ്രനാഥ്. കൊല്ലത്ത് പളളിത്തോട്ടത്ത് 1936 ല്‍ ജനിച്ചു. അച്ഛന്‍ പി. രാമകൃഷ്ണനും അമ്മ ദേവയാനിയുമാണ്. കൊല്‍ക്കത്ത രവീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെയിന്റിംഗില്‍ ബിരുദാനന്തര ബിരുദം നേടി. കേരളത്തില്‍ ആദ്യമായി ചിത്രകലയുടെ എം.എ. ഡിഗ്രി നേടിയത്…
ആഷാ മേനോന്‍
ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ് ആഷാമേനോന്‍. യഥാര്‍ത്ഥനാമം കെ.ശ്രീകുമാര്‍. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും നവീനഭാവുകത്വവും പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്. 1947 നവംബര്‍ 18ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തില്‍ ബിരുദം നേടി (എഞ്ചിനീയറിംഗിന് ചേര്‍ന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത് ഇന്ത്യന്‍…
