Archives for October, 2017 - Page 79
അകവൂര്‍ നാരായണന്‍
ആലുവ വെള്ളാരപ്പിള്ളിയിലെ അകവൂര്‍ മനയില്‍ 1929ലാണ് ജനനം. കുട്ടിക്കാലത്ത് വേദവും സംസ്‌കൃതവും പഠിച്ചു. ആലുവ യു.സി. കോളേജില്‍ ഇന്റര്‍മീഡിയറ്റ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം. തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഒമ്പതു വര്‍ഷം മലയാളം…
അംബികാസുതന്‍ മാങ്ങാട്
ജനനം കാസര്‍ഗോഡ് തൊഴില്‍:കഥാകൃത്ത്, കോളേജ് അദ്ധ്യാപകന്‍ മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട് ചെറുകഥകള്‍ക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും എഴുതാറുണ്ട്. 1962 ഒക്ടോബര്‍ മാസം കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. ജന്തുശാസ്ത്രത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍…
അച്യുത്ശങ്കര്‍ എസ്. നായര്‍
കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രലേഖകന്‍. അധ്യാപകന്‍, ഗവേഷകന്‍, വിവര സാങ്കേതിക വിദഗ്ദന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ്. എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായരുടെ മകനാണ് .വഞ്ചിയൂര്‍ ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍,ഗവണ്മെന്റ് മോഡല്‍ ഹൈസ്‌ക്കൂള്‍,എസ്.എം.വി സ്‌കൂളുകളില്‍ വിദ്യാഭ്യാസം.1978-1980 കാലഘട്ടത്തില്‍ തിരുവനന്തപുരം…
അക്കിത്തം അച്യുതന്‍ നമ്പൂതിരി
ജനനം 1926 മാര്‍ച്ച് 18 കുമാരനല്ലൂര്‍,പാലക്കാട് തൂലികാനാമം അക്കിത്തം മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി.1926 മാര്‍ച്ച് 18നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി…
ആര്യാട് ഭാര്‍ഗവന്‍
നാടകകൃത്ത്, സംവിധായകന്‍, സംഘാടകന്‍, ഗവേഷകന്‍. ഭാഷയിലെ പ്രഥമ നാടകവിജ്ഞാനകോശം, പ്രഥമ ചലച്ചിത്രവിജ്ഞാനിക എന്നീ ബൃഹദ്കൃതികള്‍ ഉള്‍പ്പടെ നാടക-ചലച്ചിത്രസംബന്ധിയായ വിവിധ കൃതികളുടെ കര്‍ത്താവ്. പുലരിയിലെപൂത്തിരി (കാവ്യസമാഹാരം-1988), നാടകസാഹിത്യം ഒരു തിരനോട്ടം (പഠനം-1990), രംഗവേദി (പഠനം-1992), മലയാള നാടകകാരന്മാര്‍ (പഠനം-1995), അഭിനയകല ഒരു പ്രയോഗപഠനം…
രവിവര്‍മ്മ. പി
(ജനനം 1957) പി.ആര്‍. രാമവര്‍മരാജ, തന്വംഗി (ചെറുകുട്ടി) തമ്പുരാട്ടി എന്നിവര്‍ മാതാപിതാക്കള്‍. മലയാളത്തില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. ഒരു കഥാസമാഹാരം–അകലങ്ങളില്‍ പൂപ്പടയുടെ ആരവം– പ്രസിദ്ധീകരിച്ചു. 'കവനകൗമുദി' ജന്മശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ സമാഹരണത്തില്‍ പങ്കാളിയായി. കേരള സര്‍വകലാശാലയില്‍ നിന്നും എം.കോം, എല്‍.എല്‍.ബി. ബിരുദങ്ങള്‍.…
ഡോ. സോമന്‍ നെല്ലിവിള
1954–ല്‍ തിരുവനന്തപുരം നെല്ലിവിള ഗ്രാമത്തില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കേരള സര്‍വകലാശാലയുടെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലും വിദ്യാഭ്യാസം കേരള സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിയും പിഡിഎഫും പൂര്‍ത്തിയാക്കി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലും അദ്ധ്യാപകനായിരുന്നു.
അജികുമാര്‍ എ.എല്‍
വിഖ്യാത ചലച്ചിത്രകാരന്‍ കെ.പി. കുമാരന്റെ ശിഷ്യനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. ദൂരദര്‍ശനില്‍ പ്രോഗ്രാം അസിസ്റ്റന്റായും സൂര്യ ടി.വി, കിരണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. ക്രിട്ടിക്‌സ് വ്യൂ ഉള്‍പെ്പടെയുള്ള ആനുകാലികങ്ങളില്‍ ചലച്ചിത്ര നിരൂപങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ടെലി ഫിലിം, എട്ടു ഡോക്യുമെന്റികള്‍,…
സോമശേഖരന്‍ നായര്‍. ജി
തിരുവനന്തപുരം ജില്‌ളയില്‍ വാമനപുരത്ത് കാഞ്ഞിരംപാറയില്‍ ജനനം. മിതൃമ്മല ഗവ: ഹൈസ്‌ക്കൂളിലും തിരുവനന്തപുരം എം.ജി. കോളേജിലും വിദ്യാഭ്യാസം. കോളേജു യൂണിയന്‍ പ്രതിനിധി. സര്‍വ്വീസ് സംഘടനാ പ്രതിനിധി എന്നീ നിലകളില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. ഗവ:സെക്രട്ടറിയറ്റില്‍ നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച്…
ബര്‍ണാഡ് വേളി
ഗവേഷണതല്പരനും പല പുതുമയുറ്റ ആശയങ്ങളുടെ ഉപജ്ഞാതാവുമാണു ബര്‍ണാഡ് വേളി. വിക്രം സാരാബായി സ്‌പേസ് സെന്റ്‌റില്‍ നിന്നും സയന്റിഫിക് അസിസ്റ്റ്ന്റായി വിരമിച്ച അദ്ദേഹം ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ ലേഖനങ്ങള്‍ എഴുതാറുണ്ട്. 'ഫ്രം തുമ്പ ടു ദ ഇന്‍ഫിനിറ്റി', 'തുമ്പ മുതല്‍ അനന്തതയോളം '…
