Archives for October, 2017 - Page 96
അച്യുതന്‍ എം (എം. അച്യുതന്‍)
പ്രശസ്ത സാഹിത്യകാരനായ എം. അച്യുതന്‍ 1930 ജൂണ്‍ 15ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. പിതാവ് ആലക്കാട്ട് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം ഒന്നാം ക്‌ളാസില്‍ ഒന്നാം റാങ്കോടെ നേടി.…
അച്യുതമേനോന്‍ ടി.സി
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീതനൈഷധത്തിന്റെ കര്‍ത്താവ്. (1864 - 1942)തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തില്‍ പാറുക്കുട്ടിയമ്മയുടെയും ഗുരുവായൂര്‍ കോട്ടപ്പടി നടുകാട്ടു കൃഷ്ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1864ല്‍ തൃശൂരില്‍ ജനിച്ചു. നൈസര്‍ഗികമായ സംഗീതവാസന ചെറുപ്പത്തിലേ പ്രകടമായിരുന്നു. അച്ഛന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് സംസ്‌കൃതം പഠിച്ചു. കൊല്‌ളം നാരായണപിള്ളയുടെ…
അച്യുതമേനോന്‍ കോമാട്ടില്‍
(1887 -1963) നിയമജ്ഞനും ചരിത്രകാരനും. തൃശൂര്‍ പട്ടണത്തിലുളള കോമാട്ടില്‍ കുടുംബത്തില്‍ 1887ല്‍ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസം തൃശൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലും അധ്യയനം . 1907ല്‍ ബി.എ.യും തുടര്‍ന്ന് ബി.എല്‍. ബിരുദവും നേടിയശേഷം തൃശൂര്‍ കോടതികളില്‍…
അച്യുതമേനോന്‍ ചേലനാട്ട്
(1894-1952) ഭാഷാഗവേഷകന്‍, സാഹിത്യവിമര്‍ശകന്‍, സാഹിത്യചരിത്രകാരന്‍, മലയാളം പ്രൊഫസര്‍ എന്നീ നിലകളില്‍ വിഖ്യാതന്‍. വള്ളുവനാട്ടു താലൂക്കിലെ വെള്ളിനേഴി അംശത്തില്‍പെ്പട്ട ചേലനാട്ട് എന്ന പുരാതന തറവാട്ടില്‍ കൊ.വ. 1069ാമാണ്ട് മേടമാസത്തിലെ ചതയം നക്ഷത്രത്തില്‍, പാട്ടത്തില്‍ അച്യുതമേനോന്റെയും ചേലനാട്ട് മാധവി അമ്മയുടെയും മകനായി ജനിച്ചു. വെള്ളിനേഴിയിലെ…
അച്യുതമേനോന്‍ വി.
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യകാലനേതാക്കളിലൊരാള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌സിന്റെ ഒരു ശാഖ തിരുവിതാംകൂറിലുണ്ടായത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. തിരുവനന്തപുരത്ത് വക്കീലായി ജീവിതം ആരംഭിച്ചു. കൊട്ടാരം ഡോക്ടറായിരുന്ന നാരായണപിള്ളയുടെ ഭാഗിനേയി ഗൗരിയമ്മയെ 1910ല്‍ മേനോന്‍ വിവാഹം ചെയ്തു. ഏക പുത്രന്റെ ആദ്യജന്‍മനാളില്‍ ഇദ്ദേഹം എല്‌ളാ സമുദായത്തിലുമുള്ള…
അച്യുതമേനോന്‍ കാത്തുളളില്‍
കൊടുങ്ങല്ലൂര്‍ക്കളരിയില്‍പെ്പട്ട മലയാളകവി. (1851 -1909) കൊടുങ്ങല്‌ളൂരുള്ള മേത്തല പുല്‌ളൂറ്റ് കാത്തുള്ളില്‍ കല്യാണിയമ്മയുടെയും മാമ്പറ നാരായണന്‍നമ്പൂതിരിയുടെയും പുത്രന്‍. ചിങ്ങപുരത്ത് അച്യുതവാര്യരാണ് ആദ്യഗുരു. പിന്നീട് കൊടുങ്ങല്‌ളൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടന്‍തമ്പുരാനുമൊത്ത് വിദ്വാന്‍ കുഞ്ഞുരാമവര്‍മത്തമ്പുരാനില്‍നിന്നും സംസ്‌കൃതം പഠിച്ചു. കാവ്യരചന ചെറുപ്പത്തിലേ ആരംഭിച്ചു. മിക്കവാറും കൊടുങ്ങല്‌ളൂര്‍ കോവിലകത്തുതന്നെ…
അച്യുതമേനോന്‍ കാരാട്ട്
അച്യുതമേനോന്‍ കാരാട്ട് (1866 - 1913) പാലക്കാട്ട് ജില്‌ളയില്‍ എലപ്പുള്ളിയില്‍ കാരാട്ട് ലക്ഷ്മിയമ്മയും എക്കണത്തു ശങ്കുണ്ണിക്കൈമളും മാതാപിതാക്കള്‍. സംസ്‌കൃതം ഐച്ഛികമായെടുത്ത് ചെന്നൈയില്‍നിന്നും ബി.എ. പരീക്ഷ പാസ്‌സായി. 1899ല്‍ ബി.എല്‍. ബിരുദം നേടിയശേഷം തൃശൂരും എറണാകുളത്തുമായി അിഭാഷകവൃത്തി. 1911ല്‍ വിരമിച്ചു. തമിഴ്ഭാഷ, ജ്യോതിഷം,…
അച്ഛന്‍ (പരമേശ്വരന്‍) നമ്പൂതിരി, വെണ്‍മണി
വെണ്‍മണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി .(1817 - 91)എറണാകുളം ജില്‌ളയില്‍ ചൊവ്വരനിന്നും 9 കി.മീ. കിഴക്കുള്ള വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് പെരിയാറിന്റെ തീരത്തുള്ള വെണ്‍മണി മനയ്ക്കല്‍ 1817ല്‍ ജനിച്ചു. പരമേശ്വരന്‍ എന്നാണ് ശരിയായ പേര്. 1838ല്‍ കുടമാളൂര്‍ പൊല്പാക്കരമനയ്ക്കല്‍നിന്നു വിവാഹം കഴിച്ചു.…
അച്ഛന്‍ നമ്പൂതിരി, നടുവത്ത്
മൂന്നു സന്താനങ്ങളുണ്ടായതില്‍ നാരായണന്‍ ആണ് നടുവത്തുമഹന്‍ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്‌ളങ്ങളില്‍ സന്തതി അറ്റപേ്പാള്‍ അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതല്‍ 67 വരെ തൈക്കാട് നാരായണന്‍ മൂസ്‌സിന്റെയും പിന്നീട്…
അച്ഛന്‍ (ദിവാകരന്‍) നമ്പൂതിരി, നടുവത്ത്
മലയാളകവി.(18411919) ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതില്‍ നിപുണനായിരുന്നു. തൃശൂര്‍ ചാലക്കുടി നടുവത്തില്‌ളത്ത് ദിവാകരന്‍ നമ്പൂതിരിയുടെയും ആര്യാഅന്തര്‍ജനത്തിന്റെയും മകന്‍. ദിവാകരന്‍ എന്നാണ് യഥാര്‍ഥ നാമം. ഉണ്ണിപിറന്ന് നാലുമാസം കഴിഞ്ഞപേ്പാള്‍ അച്ഛന്‍ മരിച്ചു, നടുവത്തില്‌ളം ദരിദ്രമായിത്തീര്‍ന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവര്‍ത്തനം, വിദ്യാഭ്യാസം…
