Archives for July, 2020
ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു, 200 ഓളം സിനിമകളിൽ അഭിനയിച്ചു
കൊച്ചി: ചലച്ചിത്ര താരം അനിൽ മുരളി (51) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ…
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണം…
സന്തോഷ് കുമാര്‍ ടി.കെ.
കവി, കഥാകൃത്ത്, ലേഖനകര്‍ത്താവ്, മാധ്യമചരിത്രകാരന്‍, അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍,ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടി.കെ.സന്തോഷ് കുമാര്‍ കൊല്ലം സ്വദേശിയാണ്. ഡോക്ടറേറ്റ് ബിരുദം. കലാകൗമുദിയില്‍ പത്രാധിപ സമിതി അംഗമായിരുന്നു. അമൃത ടിവിയുടെ ന്യൂസ് ഡെസ്‌ക് ചീഫായിരുന്നു. അതിലെ നാടകമേ ഉലകം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ…
കുഞ്ഞുരാമന്‍ സി.വി (സി.വി.കുഞ്ഞുരാമന്‍)
ജനനം: 19871 ഫെബ്രുവരി 21മരണം: 1949 എപ്രില്‍ 10സ്ഥലം: കൊല്ലം ജില്ലയിലെ മയ്യനാട്മയ്യനാട് എല്‍.എം.എസ് സ്‌കൂള്‍, കൊല്ലം ഗവ.ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങില്‍ വിദ്യാഭ്യാസത്തിനുശേഷം എട്ടാംക്ലാസില്‍ പഠിത്തം നിലച്ചു. പിന്നീട് സ്വപ്രയത്‌നം കൊണ്ട് രാമായണവും മഹാഭാരതവും മറ്റ് സംസ്‌കൃതകൃതികളും മനസ്സിരുത്തി പഠിച്ചു. പരവൂര്‍…
പുതിയ വിദ്യാഭ്യാസനയത്തിന് അംഗീകാരം: അഞ്ചാംക്ലാസ് വരെ മാതൃഭാഷയിലൂടെ പഠനം
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തിന് രൂപം നല്‍കി. കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി.ഇനി എല്‍.പി.എസ്, യു.പി.എസ്, ഹൈസ്‌കൂള്‍ ഭേദമില്ലാതെ ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ സ്‌കൂള്‍ എന്നറിയപ്പെടും. പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ…
കവി ലൂയിസ് പീറ്റര്‍ (58) നിര്യാതനായി, അലഞ്ഞുതിരിഞ്ഞ ജീവിതം പക്ഷേ സാര്‍ഥകം
പെരുമ്പാവൂര്‍: കവി ലൂയിസ് പീറ്റര്‍ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടാണ് മരണം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. 'ലൂയി പാപ്പാ' എന്നാണ് അറിയപ്പെട്ടിരുന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന കവി എല്ലാവര്‍ക്കും പരിചിതനായിരുന്നു. പലേടത്തുനിന്നും ആട്ടിയോടിക്കപ്പെട്ടെങ്കിലും അനുവാചകമനസ്സില്‍ ഇടംകിട്ടി.1986 ല്‍ ആദ്യ…
കുഞ്ഞുണ്ണിമാഷിന്റെ മൊഴിമുത്തുകള്‍
പരസ്യം മറക്കുംരഹസ്യമോര്‍ക്കും സ്‌നേഹിക്കപ്പെടാത്തോരുംസ്‌നേഹിക്കാത്തോരും-കഷ്ടംചിറകുമുറിഞ്ഞ പറവപോലെയാകും. അഹന്തയുള്ളവര്‍ക്കബദ്ധം നിശ്ചയം കാന്തന്നു മുന്നിലും പിന്നിലും ഉള്ളിലും കാന്ത നടന്നുജീവിക്കുന്നവര്‍ക്ക്കിടന്നുമരിക്കേണ്ടി വരില്ല ആത്മാര്‍ഥമായ് വിളിപ്പോര്‍ത-ന്നുള്ളിലെത്തിടുമീശ്വരന്‍ മണ്ണെടുത്തോളൂവെള്ളമൊഴിച്ചോളൂകൂട്ടിക്കുഴച്ചോളൂപിന്നെ വേണ്ടതു ചെയ്യേണ്ടതുനിന്‍വിരലിന്‍ മനം ആണുകാമിക്കുംപെണ്ണുപ്രേമിക്കും കാടുണ്ടെങ്കില്‍കടലുണ്ടെങ്കില്‍കൂടുണ്ടെങ്കില്‍ കൂടീടാംകൂടീടുകിലോ കേടുണ്ടാം ഇഡ്‌ല്യോ ദോശ്യോ മാഷക്കിഷ്ടംനുണപറയാനായ് മടിയുള്ളതിനാല്‍ഇഡ്‌ലീം ദോശേം മാഷക്കിഷ്ടംനേരോ നുണയോ…
കുഞ്ഞുണ്ണി (കുട്ടേട്ടന്റെ ഉപദേശങ്ങള്‍)
കവിതയ്ക്കകവും പുറവുമില്ല കവിതായായാലും പദ്യം പദ്യത്തിന്റെരൂപത്തിലെഴുതണംഗദ്യം ഗദ്യത്തിന്റെ രൂപത്തിലും കവിത ധ്വന്യാത്മകമായിരിക്കണംഎന്നുവെച്ചാല്‍ അത് ആസ്വാദകന്റെ മനസ്സില്‍മുഴങ്ങിക്കൊണ്ടിരിക്കണം. മനസ്സിന്റെ ഭാഷയില്‍ പറഞ്ഞാലേ മനസ്സില്‍ തട്ടുകയുള്ളൂ സാമാന്യത്തെ വിശേഷമാക്കിയുംവിശേഷത്തെ സാമാന്യമാക്കിയുംകവിതയെഴുതാം. ചിന്തിക്കുന്നവന്റെ ബുദ്ധി വളരുംചിന്തിക്കാത്തവന്റെ ബുദ്ധി തളരും അമ്മ എന്നു പറയേണ്ടിടത്ത് മാതാവ് എന്നു…
വാതില്‍തുറപ്പാട്ട്
ഭാഷയിലെ നാടന്‍പാട്ട് ഗണത്തില്‍പ്പെടുന്നതാണ് കല്യാണപ്പാട്ട് എന്ന വിഭാഗത്തിലെ വാതില്‍തുറപ്പാട്ട്. ഓരോഭാഷയിലും കല്യാണപ്പാട്ട് ഓരോ പേരിലാണ് അറിയപ്പെടുന്നത്. കാശ്മീരിയില്‍ വനവൂര്‍, ഉര്‍ദുവില്‍ ജാല്‍വ, തെലുങ്കില്‍ വിയ്യാലവാരി പാടലു എന്നിങ്ങനെ. തമിഴില്‍ കല്യാണപ്പാട്ട് എന്നുതന്നെ.കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ വിവാഹച്ചടങ്ങുകള്‍ക്ക് വ്യത്യസ്തമായ ആഘോഷപ്പാട്ടുകളും ആചാരപ്പാട്ടുകളും ഉണ്ടായിരുന്നു.…
അമ്മാവിപ്പാട്ട് (വാതില്‍തുറപ്പാട്ട്)
മാനിനിയെ മാലവെച്ച് മണിയറയകം പുക്കുമാനമോടമ്മാവിതാനും പറഞ്ഞാളേവംഞാനിനി നാളെക്കടുത്ത നാളിവിടെ വരുന്നുണ്ട്ആനനാംഭോരുഹം കാണ്മാന്‍ സുന്ദരീ നിന്റെഎന്നുചൊല്ലഗ്ഗമിച്ചങ്ങു ചെന്നു വീട്ടിലകംപുക്കുകുന്നുവെല്ലുംമുലയാള്‍താന്‍ കോപ്പുകള്‍ കൂട്ടി.പിന്നെയങ്ങു കുളിച്ചിട്ടു കോകിലഭാഷിണി താനുംതന്നുടയ ആഭരണമണിഞ്ഞു നന്നായ്,നീലവേണിയതും കെട്ടി പൂമലര്‍ മാലയും ചുറ്റിചാലവേ കസ്തൂരികൊണ്ടു തിലകംതൊട്ട് മലയചന്ദനം നല്ല പനിനീരില്‍ കുഴച്ചിട്ട്മുലയിലും…