Archives for October, 2020 - Page 5
ഗോവിന്ദപിള്ള സി.പി.(സി.പി.ഗോവിന്ദപിള്ള)
എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, സാഹിത്യഗവേഷകനുമായിരുന്നു സി.പി. ഗോവിന്ദപ്പിള്ള. ജനനം: 1877 മരണം: 1939) ചിറയിന്‍കീഴുള്ള കരിങ്ങോടത്ത് തറവാട്ടില്‍ ജനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടില്‍ പരമേശ്വരന്‍ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.ചെറുപ്പത്തില്‍തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ല്‍ ചിറയിന്‍കീഴ് നിന്നും 'കേരളപഞ്ചിക' എന്ന…
അരവിന്ദാക്ഷന്‍ സി.പി (സി.പി.അരവിന്ദാക്ഷന്‍)
ശാസ്ത്രരചനകളുടെ കര്‍ത്താവും അദ്ധ്യാപകനുമാണ് സി.പി. അരവിന്ദാക്ഷന്‍. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കൃതികള്‍ മധുരം അതിമധുരം രസതന്ത്രം പുരസ്‌കാരം 2013ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം-മധുരം അതിമധുരം രസതന്ത്രം
അച്യുതമേനോന്‍ സി.പി (സി.പി.അച്യുതമേനോന്‍)
ആദ്യകാല സാഹിത്യ നിരൂപകനും വിദ്യാവിനോദിനി സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു സി.പി.അച്യുതമേനോന്‍. മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്നുമറിയപ്പെട്ടു.ചങ്ങരംപൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ല്‍ തൃശൂരിലാണ്. പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞന്‍മേനോന്‍,മാതാവ് ചങ്ങരംപൊന്നത്ത് പാര്‍വ്വതിയമ്മ. മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1886 മുതല്‍ കൊച്ചിസര്‍ക്കാരിന്റെ കീഴില്‍…
സി.ജെ.മണ്ണുമ്മൂട്
കവി, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രമുഖനായിരുന്നു സി.ജെ. മണ്ണുമ്മൂട്. ശരിയായ പേര് കെ.സി. ജോസഫ്. ജനനം: 1928 നവംബര്‍ 12ന് കോട്ടയത്ത്. സ്‌കൂളധ്യാപകനായിരുന്നു. പത്തനംതിട്ട കാതലിക്കേറ്റ്, കോട്ടയം ബസേലിയസ് കോളെജുകളില്‍ അധ്യാപകന്‍. പ്രൊഫസറായി പിരിഞ്ഞു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക…
സാഹിത്യവാരഫലം
സാഹിത്യവിമര്‍ശകന്‍ എം. കൃഷ്ണന്‍ നായര്‍ മലയാളത്തില്‍ എഴുതിയിരുന്ന ഒരു പ്രതിവാരപംക്തിയായിരുന്നു സാഹിത്യവാരഫലം. സാഹിത്യനിരൂപണങ്ങളുടെ ശുഷ്‌കശൈലിയില്‍ നിന്നു വ്യത്യസ്തമായി സാധാരണവായനക്കാരെ ആകര്‍ഷിക്കുന്ന മട്ടില്‍ എഴുതിയിരുന്ന ഈ പംക്തി ഏറെ ജനപ്രീതി നേടുകയും മൂന്ന് ആനുകാലികങ്ങളിലായി മുപ്പത്താറു വര്‍ഷം തുടരുകയും ചെയ്തു. 1969ല്‍ മലയാളനാടുവാരികയില്‍…
ഗ്രന്ഥശാലകള്‍ ചരിത്രം, നാള്‍വഴികള്‍
പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകള്‍ നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു.ദീര്‍ഘകാലം നിലനില്‍ക്കുന്നതും പെട്ടെന്ന് നശിക്കുന്നതുമായി രണ്ടുതരത്തില്‍ പെട്ട എഴുത്തുസമ്പ്രദായങ്ങള്‍ ഭാരതത്തില്‍ നിലനിന്നിരുന്നു. രാജശാസനങ്ങളാണ് ആദ്യവിഭാഗത്തില്‍. ഇത് ശിലകള്‍, ലോഹങ്ങള്‍ എന്നിവയിലായിരുന്നു. താലപത്രമെന്ന പേരില്‍ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്നതാണ് എഴുത്തോലകള്‍. പ്രാചീനഭാരതത്തില്‍ എ.ഡി 400നു മുന്‍പ്…
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
പുസ്തകങ്ങളുടെ പ്രസാധനം, വില്‍പന, എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം എന്നീ ലക്ഷ്യങ്ങളോടെ 1945 മാര്‍ച്ച് 15ന് റജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. കോട്ടയമാണ് ആസ്ഥാനം. ഇപ്പോള്‍ ചെയര്‍മാന്‍ കവിയും പത്രപ്രവര്‍ത്തകനുമായ എഴാച്ചേരി രാമചന്ദ്രന്‍. സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്നും…
ഗോവിന്ദന്‍ സി. (സി.ഗോവിന്ദന്‍)
ബഹുഭാഷാ പണ്ഡിതനും ചരിത്രഗവേഷകനുമായിരുന്നു ഡോ.സി ഗോവിന്ദന്‍. ദീര്‍ഘകാലം കോളേജ് അധ്യാപകനും ഗവേഷക മാര്‍ഗനിര്‍ദ്ദേശകനുമായിരുന്നു. ചിറ്റൂര്‍ ഗവ. കോളേജില്‍ തമിഴ് വിഭാഗം മേധാവിയായിരുന്നു. പന്ത്രണ്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ചിലപ്പതികാരത്തിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടാണെന്നു സമര്‍ഥിക്കുന്ന ഗവേഷണപ്രബന്ധം തമിഴ് പണ്ഡിതര്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമായി. ചിറ്റൂര്‍…
ഗോപാലന്‍ നായര്‍ സി (സി.ഗോപാലന്‍ നായര്‍)
ഫോക്‌ലോര്‍ ഗവേഷകനും ബാലസാഹിത്യകാരനുമായിരുന്നു സി.ജി.എന്‍. ചേമഞ്ചേരി എന്ന പേരിലെഴുതിയിരുന്ന സി. ഗോപാലന്‍ നായര്‍. മലബാറിലെ അനുഷ്ഠാന കലകളായ തെയ്യം, തിറ, ബലിക്കളം എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തി. വെങ്ങളം യു.പി. സ്‌കൂള്‍, ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂള്‍, പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍…
കേശവന്‍ സി (സി.കേശവന്‍)
തിരു-കൊച്ചി മുഖ്യമന്ത്രി, സ്വാതന്ത്ര്യ സമരസേനാനി, സമുദായോദ്ധാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു സി. കേശവന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭണം നടന്നത്. ജനനം 1891 മെയ് 23, മരണം 1969 ജൂലൈ 7.കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ്…