(നോവല്‍)
എം.പി. നാരായണപിള്ള

എം.പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി എഴുതിയ ആദ്യ മലയാളനോവലും ഇതായിരിക്കണം.1991ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ഈ കൃതി തെരഞ്ഞെടുത്തെങ്കിലും ഗ്രന്ഥകര്‍ത്താവ് പുരസ്‌കാരം സ്വീകരിക്കുകയുണ്ടായില്ല. ഈ വിഷയത്തിലാണ് സുകുമാര്‍ അഴിക്കോട് തന്റെ വിശിഷ്ടാംഗത്വം അക്കാദമിക്ക് തിരികെ നല്‍കിയത്. ഇത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയിരുന്നു.