Archives for മലയാളം - Page 6

ജി.ശങ്കരക്കുറുപ്പിന്റെ കവിതയില്‍ നിന്നുള്ള ശ്രദ്ധേയ ഉദ്ധരിണികള്‍

ഇത്തരിപ്പൂവേ ചുവന്നപൂവേഈനാളെങ്ങുനീ പോയി പൂവേ!മണ്ണിന്നടിയിലൊളിച്ചിരുന്നോ?മറ്റുള്ള പൂക്കളെ കാത്തിരുന്നോ?വന്നതു നന്നായി തെല്ലുനേരംവല്ലതും പാടിക്കളിക്കാം സൈ്വരംചെമ്മേറുമീയുടുപ്പാരു തന്നു?കാറ്റടിച്ചോമനേ വീണിടൊല്ലേ!കാലത്തെ വെയിലേറ്റു വാടിടൊല്ലേ! (ബാലകവിതകള്‍) '' പ്രേമ മഹാജൈത്രയാത്രയും നിര്‍ത്തണംപ്രേതപ്പറമ്പില്‍ മൃതിരാജ സീമയില്‍''(ആമരം) ''വളരെപ്പണിപ്പെട്ടാണെന്റെമേല്‍നിന്നും ദേവന്‍തളരും സുരക്തമാം കൈയെടുത്തതുനൂനംഅക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍തല്‍ക്ഷണം കറമ്പിരാവെന്തിനങ്ങോട്ടേക്കെത്തി?''(സൂര്യകാന്തി) ''…
Continue Reading

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഭാവഗീതങ്ങളെക്കുറിച്ച് ഡോ. ഡി.ബഞ്ചമിന്‍

മലയാള ഭാവഗീതത്തിന്റെ വികാസത്തിലെ രണ്ടു മുഖ്യപ്രവണതകള്‍ സ്പര്‍ശക്ഷമമായിത്തീരുന്നത് ജിയുടെ കവിതകളിലാണ്. 1) ആത്മാലാപന സ്വഭാവം. 2) ബിംബകല്പനാപ്രധാനമായ ഘടന. കവിതയുടെ പ്രതീകനിഷ്ഠത ആത്മാലാപനത്തെ ഒട്ട് പരോക്ഷമാക്കുന്നു എന്നു വാദിക്കാമെങ്കിലും കവിത 'എന്നെ' പ്പറ്റിയും 'എന്റെ അനുഭവങ്ങളെ'പ്പറ്റിയുമാകുന്നു. കവി സ്വയം മറന്നു പാടിപ്പോകുന്ന…
Continue Reading

സാഹിത്യസാഹ്യം പീഠികയില്‍ നിന്ന്‌

ഏ.ആർ. രാജരാജവർമ്മ മലയാളത്തിൽ പദ്യരീതിയെല്ലാം സംസ്കൃതമനുസരിച്ചാകുന്നു. പ്രഭാതത്തിൽ താമരപ്പൂ വിടരും, ആമ്പൽ കൂമ്പും; അന്തിക്ക് നേരെമറിച്ച് ആമ്പൽപ്പൂ വിടരും, താമരപ്പൂ കൂമ്പും; അതിനാൽ സൂര്യൻ കമലിനീവല്ലഭനും, ചന്ദ്രനും കുമുദിനീവല്ലഭനുമാകുന്നു. വേഴാമ്പൽ വർഷജലം മാത്രമേ കുടിക്കയുള്ളു; അതിനാൽ അത് മേഘത്തോട് ജലം യാചിക്കുന്നു.…
Continue Reading

സാഹിത്യസാഹ്യം മുഖവുര

ഏ.ആർ. രാജരാജവർമ്മ മനോരഥത്തിലേറി സഞ്ചരിക്കുമ്പോൾ ചെയ്യാറുള്ള പ്രവൃത്തികളെ പ്രവൃത്തികളായി ഗണിക്കാമെങ്കിൽ ‘സാഹിത്യസാഹ്യം’ എഴുതിത്തീർന്നിട്ട് ഇപ്പോൾ ഒൻപതുകൊല്ലം കഴിഞ്ഞിരിക്കുന്നു. വിഷയസ്വഭാവംകൊണ്ട് ഈ ഗ്രന്ഥം ഭാഷാഭൂഷണത്തിന്റെ ഒരു പരിശിഷ്ടസ്ഥാനം വഹിക്കുന്നതേയുള്ളു. ഭൂഷണത്തിൽ പദ്യസാഹിത്യങ്ങൾക്കെന്നപോലെ സാഹ്യത്തിൽ ഗദ്യസാഹിത്യങ്ങൾക്കു പ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു; രണ്ടുംകൂടിച്ചേർന്നാൽ വിഷയത്തിനു ഒരുവിധം പൂർത്തിവരുന്നതായി…
Continue Reading

കവിതയെപ്പറ്റി എം.ഗോവിന്ദന്‍

കവിസങ്കല്പത്തില്‍നിന്നു വിഭിന്നമാകാം അനുവാചക സങ്കല്പം; കവി കാണാത്തത് അനുവാചകന്‍ കവിതയില്‍ കാണുന്നു; കവിയുടെ ഉദ്ദേശ്യത്തിന് വിപരിതമായിപ്പോലും. ഇതു അനുവാചകന്റെ കുറവല്ല, കവിതയുടെ കഴിവാണ്. കാരണം, ഒരു കവിത അര്‍ഥപൂര്‍ത്തി നേടുന്നത് കവിതയില്‍ മാത്രമല്ല, അനുവാചകഹൃദയത്തിലുംകൂടിയാണ്. സൃഷ്ടടിയിലും ആസ്വാദനത്തിലും കവിതയ്ക്കും വേണം ഇണചേരല്‍;…
Continue Reading

അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയാവുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം. എം.ടി.വാസുദേവന്‍ നായര്‍

നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിയ കഥാസമാഹാരമാണ് എം.ടി വാസുദേവന്‍ നായരുടെ തിരഞ്ഞെടുത്ത കഥകള്‍. ആദ്യപതിപ്പ് 1968ല്‍ ഇറങ്ങി.ഇതിന്റെ ആദ്യപതിപ്പിന് എം.ടി എഴുതിയ കുറിപ്പാണ് താഴെ ചേര്‍ക്കുന്നത്. നന്ദികുറെ വര്‍ഷങ്ങളായി ഞാന്‍ കഥകയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ.കാരണം, പല…
Continue Reading

വാക്കിനെപ്പറ്റി നാട്യശാസ്ത്രത്തില്‍ ഭരതമുനി

''വാചി യത്‌നസ്തു കര്‍ത്തവ്യോനാട്യസൈ്യഷാ തനു: സ്മൃതാഅംഗനൈപഥ്യസത്വാനിവാഗര്‍ത്ഥം വ്യഞ്ജയന്തി ഹി'' അര്‍ഥം ഇതാണ്: വാക്കില്‍ പ്രയത്‌നം ചെയ്യണം. നാട്യത്തിന്റെ ശരീരം വാക്കാണ്. ആംഗികം, ആഹാര്യം, സാത്വികം എന്നീ മൂന്നുവിധ അഭിനയങ്ങളും വാക്കിന്റെ അര്‍ഥത്തെയാണല്ലോ പ്രകാശിപ്പിക്കുന്നത്. വാങ്മയാനീഹ ശാസ്ത്രാണിവാങ്‌നിഷ്ഠാനി തഥൈവ ചതസ്മാദ്വാച: പരം നാസ്തിവാഗ്ഘി…
Continue Reading

മഹാകവിത്രയത്തിന്റെ രസപ്രതിപത്തി

ആധുനിക കവിത്രയമാണല്ലോ കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എന്നിവര്‍. ഇവരുടെ കവിതകളിലെ രസാവിഷ്‌കാരത്തെപ്പറ്റി അറിയണ്ടേ?കാവ്യങ്ങളില്‍ ഇതിവൃത്തവുമായി ചേര്‍ന്നുപോകുന്നതാണല്ലോ രസം. ഭാരതീയാചാര്യന്മാര്‍ രസത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. മഹാകവി കുമാരനാശാന്‍ മാന്യത കല്പിച്ചത് ശൃംഗാര രസത്തിനാണ്. ഇതെപ്പറ്റി ഡോ.സി.കെ ചന്ദ്രശേഖരന്‍ നായര്‍ ഇങ്ങനെ…
Continue Reading

മലയാള ഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വാദങ്ങള്‍

മലയാള ഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിവിധങ്ങളായ വ്യത്യസ്താഭിപ്രായങ്ങളാണ് ഉള്ളത്. ഇതില്‍ ചിലത് ഊഹാമാത്രവും ചിലത് ശാസ്ത്രീയവും യുക്തിയുക്തവുമായ നിഗനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്.പ്രധാനമായും അഞ്ച് വാദങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സംസ്‌കൃത ജന്യവാദംസ്വതന്ത്രജന്മ വാദംഉപശാഖാ വാദംമിശ്രഭാഷാ വാദംപൂര്‍വകേരള ഭാഷാവാദംസംസ്‌കൃത ജന്യവാദം കോവുണ്ണി നെടുങ്ങാടി എന്ന പണ്ഡിതനാണ് ഈ വാദത്തിന്റെ…
Continue Reading

പാട്ട് സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി

കേരളത്തിലെ ആദ്യകാല സാഹിത്യം മലയാളം ഒരു സ്വതന്ത്രഭാഷയായി ഉരുത്തിരിഞ്ഞുവരുന്നതിനും അതില്‍ സാഹിത്യനിര്‍മാണം ആരംഭിക്കുന്നതിനും മുമ്പ് ഇവിടത്തെ കവികള്‍ക്ക് സംസ്‌കൃതത്തോടും ചെന്തമിഴിനോടുമായിരുന്നു ആഭിമുഖ്യം. ചെന്തമിഴില്‍ രചിച്ച സംഘകാലകൃതികളില്‍ പ്രധാനപ്പെട്ട പങ്ക് കേരള കവികളുടേതായിരുന്നു എന്നാണ് കണക്കാക്കുന്നത്. കപിലര്‍, പരണര്‍, ഇളങ്കോവടികള്‍, കുലശേഖര ആള്‍വാര്‍,…
Continue Reading