Archives for Featured - Page 13
രാംചന്ദ്ര പാസ്വാന്‍ മാധ്യമ അവാര്‍ഡ് അനുപ് ദാസിന്
കോഴിക്കോട്: ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 10,001 രൂപയും മൊമന്റോയുമുള്‍പ്പെട്ടതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ്വിഭാഗത്തില്‍ ദീപിക…
പോളി ഉമ്രിഗര്‍ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്കും പൂനം യാദവിനും
2018-- 19 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പോളി ഉമ്രിഗര്‍ പുരസ്‌കാരം പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. ഞായറാഴ്ച ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബി.സി.സി.ഐ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുംബൈയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍…
ഓടക്കുഴല്‍ അവാര്‍ഡ് എന്‍ പ്രഭാകരന്
കൊച്ചി: 2019 ലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. മായാ മനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 42…
നിളാനാഥിന് മുംബൈ ട്രൂ ഇന്ത്യന്‍ നവപ്രതിഭ പുരസ്‌കാരം
കോഴിക്കോട്: മുംബൈ ട്രൂ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നവപ്രതിഭ പുരസ്‌കാരം കക്കോടി സ്വദേശിനിയായ നര്‍ത്തകി നിളാനാഥിന്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിനിയാണ് നിള. ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിലായി നാല്‍പതോളം പ്രമുഖ വേദികളില്‍ ഭരതനാട്യം,…
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു
മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ജോക്കര്‍ സിനിമയിലെ അഭിനയത്തിന് യാക്വിം ഫീനിക്‌സിന്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സിനിമയിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള…
തകഴി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ആലപ്പുഴ : മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തകഴി സ്മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം…
ഗ്ലോബ് സോക്കര്‍ പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാള്‍ഡോയ്ക്ക്. 2019ല്‍ ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനം വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് നല്‍കിയത്. ഇത് ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബായ്…
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബിഗ് ബിക്ക്
ന്യൂഡല്‍ഹി :ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‌ക്കെ പുരസ്‌കാരം ബോളിവുഡ് നടന് അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ടപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിര്‍വഹിച്ചു. 1969ലാണ് ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‌ക്കെയുടെ…
സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്‌കാരം
കല്പറ്റ: ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന് പത്മപ്രഭ പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്…
ഹരിവരാസനം പുരസ്‌കാരം ഇളയരാജയ്ക്ക്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. ജനുവരി 15 രാവിലെ 9 നു ശബരിമല സന്നിധാനത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.










