മലയാള സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് കാലടി ഗോപി
1932 മേയ് 11ന് കാലടിക്കടുത്ത് വേങ്ങൂരില്‍ ജനനം. കാലടി ശ്രീശങ്കര കോളജില്‍ വിദ്യാഭ്യാസം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ജയകേരളം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് മരണം വരെ പുല്ലുവഴിയില്‍ താമസം. പെരുമ്പാവൂര്‍ നാടകശാലയുടെ സ്ഥാപകന്‍. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍. 1998ല്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ.

കൃതികള്‍

    ഏഴുരാത്രികള്‍
    തിളയ്ക്കുന്ന കടല്‍
    കാറ്റും തിരകളും
    മാനിഷാദ
    കനല്‍
    ജലരേഖ

പുരസ്‌കാരങ്ങള്‍

സമഗ്ര സംഭാവനകള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം.