ജനനം 1965ല്‍ കണ്ണൂരില്‍. ഭൗതികശാസ്ത്രത്തില്‍ എം.എസ് സി ബിരുദം നേടി. സര്‍ദാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡിയും. ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണബിരുദം. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ശാസ്ത്രജ്ഞന്‍.
ഇംഗ്ലീഷിലും മലയാളത്തിലും ശാസ്ത്രലേഖനങ്ങളും പരമ്പരകളും എഴുതുന്നു. കാര്‍ട്ടൂണിസ്റ്റാണ്. ശാസ്ത്രപ്രചാരകനും പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങളുടെ കര്‍ത്താവുമാണ്.

കൃതികള്‍

    ഐന്‍സ്‌റ്റൈനും ആപേക്ഷികതയും
    വിലപേശപ്പെടുന്ന ആരോഗ്യം
    പ്രപഞ്ച ചിത്രങ്ങള്‍
    വേദപാരമ്പര്യത്തിന്റെ കപടമുഖങ്ങള്‍

പുരസ്‌കാരങ്ങള്‍

    കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രസാഹിത്യപുരസ്‌കാരം