മുഹ്യിദ്ദീന് ആലുവാ
അറബി സാഹിത്യകാരന്, ഗ്രന്ഥകാരന്, ഇസ്ലാമിക പണ്ഡിതന്, പ്രഭാഷകന്‍, പത്രാധിപര്‍, അദ്ധ്യാപകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. മുഹ്യിദ്ദീന് ആലുവാ. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് ശേഷം അറബ് ലോകം ആദരിക്കുന്ന പ്രമുഖനായ കേരളീയ പണ്ഡിതനായിരുന്നു. ജനനം 1925,ജൂണ്‍ 1മരണം:1996 ജൂലൈ 23). എറണാംകുളം ജില്ലയിലെ ആലുവയിലെ വെളിയത്തുനാടില്‍ അരീക്കോടത്ത് മക്കാര്‍ മൗലവിയുടേയും ആമിനയുടേയും മകന്. പ്രാഥമിക പഠനം പണ്ഡിതനും വാഗ്മിയുമായിരുന്ന പിതാവില്‍ നിന്ന്. വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് എന്നിവിടങ്ങളില്‍ പഠനം. 1949 ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന് അഫ്സലുല്‍ ഉലമാ നേടി. 1953 ല്‍ കൈറോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ ആലമിയ്യ (എം.എ) ബിരുദം. 1972 ല്‍ അസ്ഹറില്‍ നിന്നു തന്നെ ‘ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും’ എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ്. രാഷ്ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണനായിരുന്നു ഗവേഷണത്തിനായുള്ള ഡോ. മുഹ്യിദ്ദീന്റെ 1963 ലെ കൈറോ യാത്രയുടെ മുഴുവന്‍ ചെലവും വഹിച്ചത്. 1950 മുതല്‍ ഫറോക്കിലെ റൗദത്തുല്‍ ഉലൂം കോളേജില്‍ അദ്ധ്യാപകന്.1 964 ല്‍ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠനങ്ങള്‍ക്കുള്ള ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1977 ല്‍ മദീന യൂനിവേഴ്സിറ്റിയില്‍ അദ്ധ്യാപകന്. 1989 മജ്ലിസുത്തഅലീമില്‍ ഇസ്ലാമി കേരളയുടെ ആഭിമുഖ്യത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ട്രൈനിംഗ് സെന്ററിന്റെ ഡയറക്ടര്‍. കോഴിക്കോട്ടെ വെള്ളിമാട്കുന്നില്‍ ദഅവ കോളേജിന്റെ പ്രിസിപ്പല്‍.1970 ല്‍ ഈജിപ്തിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു വന്ന ‘സൗത്തുല്‍ ഹിന്ദ്’ പത്രത്തിന്റെ എഡിറ്ററായിരുന്നു. 1985 ല്‍ ഖത്തറിലെ അല്‍ ഖലീജുല്‍ യൗം പത്രത്തിന്റെയും പത്രാധിപരായിരുന്നു. അറബ് ലോകത്ത് അറിയപ്പെടുന്ന പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും മുഹ്യിദ്ദീന് ആലുവായ് എന്നപേരില്‍ എഴുതിയിരുന്നു. തകഴിയുടെ പ്രശസ്ത നോവല്‍ ചെമ്മീന്‍ അറബിയിലേക്ക് ‘ഷമ്മീന്‍’ എന്ന പേരില്‍ 1970ല്‍ വിവര്‍ത്തനം ചെയ്തു. അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ നിര്‍ദ്ദേശപ്രകാരം അല്ബയ്റൂനിയുടെ പ്രസിദ്ധമായ ‘കിതാബുല്‍ ഹിന്ദ്’ എന്ന ഗ്രന്ഥം ‘അല്‍ബീറൂണി കണ്ട ഇന്ത്യ’ എന്ന പേരില്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. പതിനാല് ഭാരതീയ ഭാഷകളിലേയും സാഹിത്യത്തെ പരിചയപ്പെടുത്തുന്ന ‘ആധുനിക ഭാരതീയ സാഹിത്യം’ എന്ന കൃതി അറബിയില്‍ രചിച്ചു. 1955 കാലഘട്ടത്തില്‍ ആള് ഇന്ത്യാ റേഡിയോയുടെ ഡല്‍ഹി കേന്ദ്രത്തിലെ അറബി അനൗണ്‍സറായി ജോലി ചെയ്തു. കൈറോയിലെ പ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്നു. 1996 ജൂലൈ 23 ന് മരണമടഞ്ഞു. ഭാര്യ:അമീന ബീവി, മക്കള്‍:ജമാല്‍ മുഹ്യിദ്ദീന് (കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍),ഡോ. മുനീറ മുഹ്യിദ്ദീന്. ജാമാതാക്കള്‍: മുഹമ്മദ് അബ്ദുറഹീം,സുലൈഖ യാക്കൂബ്.
കൃതികള്‍
മലയാളത്തില്‍
അല്‍ബീറൂണി കണ്ട ഇന്ത്യ (അല്‍ ബിറൂണിയുടെ കിതാബുല്‍ ഹിന്ദിന്റെ മലയാള വിവര്‍ത്തനം)
അറബ് ലോകം
ഇസ്ലാമിന്റെ മൂലതത്വം
അറബിയില്‍
ഷമ്മീന്‍ (ചെമ്മീനിന്റെ അറബി വിവര്‍ത്തനം)
നുബുവ്വത്തു മുഹമ്മദിയ്യ വ മുഫ്തറയാത്തുല് മുസ്തശ്രിഖീന്‍
മിന്ഹാജുദ്ദുആത്
മകാനത്തു ഫലസ്തീന് ഫീ ആലമില്‍ ഇസ്ലാമിയ്യ (അറബി) 'ഫലസ്തീന് പ്രശ്നം' എന്ന പേരില്‍ ഇതു മലയാളത്തിലേക്ക് സലാം വാണിയമ്പലം വിവര്‍ത്തനം ചെയ്തു.
അല്‍ ആലമുല്‍ അറബി
ഇംഗ്ലീഷില്‍
The Essence of Islam
AlAzhar
Shahada and Salah
Islamic Knowledge
The Principles of Islam
Leave a Reply Cancel reply