ഹുസൈന് രണ്ടത്താണി
ചരിത്ര ഗവേഷകന്, ഗ്രന്ഥകര്‍ത്താവ്, കോളേജ് അധ്യാപന് എന്നീ നിലകളില്‍ പ്രശസ്തന്‍. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ ജനനം. മറാക്കര വി.വി.എം. ഹൈസ്കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, കോഴിക്കോട് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനം. ചരിത്രവിഷയങ്ങളില്‍ ഡോക്ടറേറ്റ്. പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമ. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ്. മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, ഇസ്ലാമിക ചരിത്രം എന്നിവയില്‍ സ്പെസലൈസേഷന്.
2009 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. വളാഞ്ചേരി എം.ഇ.എസ് കോളേജിന്റെ മേധാവിയായ ഇദ്ദേഹം ഇസ്ലാമിക ഗവേഷണ വികസന സമിതി അദ്ധ്യക്ഷനായും പ്രവര്‍ത്തിക്കുന്നു. സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച 11 അംഗ സമിതിയില്‍ അംഗമായിരുന്നു. പത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന് സി.കെ കരീം മെമ്മോറിയല്‍ അവാര്‍ഡിന് അര്‍ഹനായി. പൂങ്കാവനം മാസികയുടെ ഓണററി എഡിറ്റര്‍. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ഹിസ്റ്ററി ബിരുദാനന്തര ബിരുദ അധ്യാപകനായിരുന്നു.
കൃതികള്‍
Mappila Muslims : A Study On Socitey And Anti Colonial tSruggles 2007
Leave a Reply Cancel reply