അംബിക അമ്പാട്ട്
ജനനം:1927 ജൂണ്‍, തൃശൂര്‍.വിവേകോദയം സ്കൂളിലും വി. ജി. സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. സെന്റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം.എ. ബിരുദം. 1951 ല്‍ കോഴിക്കോട്ടെ പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂരിലെ സെന്റ് മേരീസ് കോളേജിലും ഹിന്ദി അദ്ധ്യാപിക. 1953 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്തു. 1987 ല്‍ വിരമിച്ചു. ആകാശവാണി തൃശൂര്‍ നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രസിദ്ധ ഹിന്ദി സാഹിത്യകാരന് പ്രതാപനാരായണന്‍ ശ്രീവാസതവയുടെ 'ബിദം', 'വിഷമുഖി' എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.
കൃതികള്‍:
'പുരാണകഥാമൃതം', (ഉപന്യാസങ്ങള്‍)-സുലഭ ബുക്സ്
'വിടവാങ്ങല്‍', (നോവല്‍ പരിഭാഷ)
'ആ വിഷമുഖി', (നോവല്‍ പരിഭാഷ)
'കൃഷ്ണനാട്ടം' (ഹിന്ദിയിലേക്ക് പരിഭാഷ)
Leave a Reply Cancel reply