അനന്തമൂര്‍ത്തി (യു.ആര്. അനന്തമൂര്‍ത്തി)
ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്. അനന്തമൂര്‍ത്തി അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യകാരനാണ്. ജനനം: ഡിസംബര്‍ 21, മരണം:1932 ഓഗസ്റ്റ് 22, 2014) കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവാണ്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകന്. ദൂര്‍വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അതിനുശേഷം യൂണിവേഴ്സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടില്‍ നിന്ന് തുടര്‍പഠനവും. യൂണിവേഴ്സിറ്റി ഓഫ് ബര്‍മ്മിങ്ഹാമില്‍ നിന്നും 1966ല്‍ ഇംഗ്ലീഷ് ആന്റ് ലിറ്റററി ക്രിട്ടിസിസം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. കോട്ടയത്തെ എം.ജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
‘സംസ്കാര’ എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ‘സംസ്കാര’ അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.
കൃതികള്‍
ചെറുകഥാ സമാഹാരങ്ങള്‍
എന്ദെന്ധിഗു മുഗിയാദ കതെ
മൗനി
പ്രഷ്നെ
ക്ലിപ് ജോയിന്റ്
ഘാത ശ്രദ്ദ
ആകാശ മട്ടു ബേക്കു
എറാഡു ദാഷകദ കതെഗാലു
ഐദു ദാഷകദ കതെഗാലു
നോവലുകള്‍
സംസ്കാര
ഭാരതിപുര
അവസ്തെ
ഭാവ
ദിവ്യ
ഭാരതിരത്ന
നാടകം
അവഹാനെ
കവിതാസമാഹാരങ്ങള്‍
15 പദ്യഗലു
മിഥുന
അജ്ജന ഹെഗാല സുക്കുഗാലു
പുരസ്കാരങ്ങള്‍
1984: കര്‍ണാടക രാജ്യോത്സവ പുരസ്കാരം
1994: ജ്ഞാനപീഠം പുരസ്കാരം
1995: മാസ്തി പുരസ്കാരം
1998: പദ്മഭൂഷണ്‍
2008: കന്നഡ സര്‍വ്വകലാശാല നല്കുന്ന നാഡോജ പുരസ്കാരം
2012 ഡി.ലിറ്റ്. കൊല്‍ക്കത്ത സര്‍വ്വകലാശാല നല്കുന്ന ഹോണറിസ് കാസ
Leave a Reply Cancel reply