അര്‍ണോസ് പാതിരി
മലയാള പദ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച വിദേശ ക്രൈസ്തവ മിഷനറിമാരില്‍ പ്രമുഖന്. ഹംഗറിക്കാരനായ അദ്ദേഹം 1699ല്‍ കേരളത്തിലെത്തി. ജോണ്‍ എണസ്റ്റ് ഹാങ്സല്ഡന് എന്നാണ് യഥാര്‍ഥ പേര്. തൃശൂരിനടുത്ത് വേലൂരിലായിരുന്നു താമസം. അവിടെ ഒരു പള്ളി പണിയിച്ചു. അക്കാലത്തെ എഴുത്തച്ഛന്റെ ശിഷ്യന്മാരുമായും സംസ്കൃത പണ്ഡിതന്മാരുമായെല്ലാം ഉറ്റ ചങ്ങാത്തം സ്ഥാപിച്ച അദ്ദേഹത്തിന് സംസ്കൃതത്തിലും ജ്യോതിഷത്തിലും അവഗാഹമുണ്ടായിരുന്നു. 1732ല്‍ പഴയൂര്‍ പള്ളിയില്‍വച്ച് അര്‍ണോസ് പാതിരി അന്തരിച്ചു.
കൃതികള്‍
ചതുരന്ത്യം
പുത്തന്‍പാന
ഉമ്മാപര്‍വം
വ്യാകുലപ്രബന്ധം
വ്യാകുലപ്രയോഗം
Leave a Reply Cancel reply