എരുമേലി പരമേശ്വരന് പിള്ള
ജനനം: 1932 ഡിസം12ന് എരുമേലിയില്‍. അച്ഛന്: വേലംപറമ്പില്‍ കൃഷ്ണപിള്ള. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. കേരള സര്‍വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.എഡ് ബിരുദം. 1952ല്‍ അധ്യാപകനായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളുകളില്‍ അധ്യാപകന്. 1964 മുതല്‍ ഫാറൂക്ക് ട്രെയിനിംഗ് കോളേജില്‍ അധ്യാപകന്. കേരള സാഹിത്യ അക്കാദമി സെക്രട്ടറി (1988-91), മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കോട്ടയം ബി.എഡ് സെന്ററിന്റെ ആദ്യ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം. കേരള സര്‍ക്കാര്‍ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലനകോഴ്സില്‍ പങ്കെടുത്തു. സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളില്‍ അഖിലേന്ത്യാതലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം. കേരള, കോഴിക്കോട് സര്‍വകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കല്‍റ്റികളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. പുസ്തകരചനയ്ക്ക് കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാനസെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിലാസം: പ്രതിഭ, ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര 690106.
കൃതികള്‍
പെണ്ണ്
നിഴലുകള്‍
ലേഡി ടീച്ചര്‍
ഒരു പ്രേമത്തിന്റെ കഥ
മലയിലെ മങ്ക (നോവലുകള്‍)
ഓട്ടോഗ്രാഫും നീലക്കണ്ണുകളും
തെളിയാത്ത കാല്പാടുകള്
പഴയ ബന്ധവും പുതിയ വഴിത്താരകളും
അന്തിവെളിച്ചം (കഥ)
ബാലശാകുന്തളം
ഉത്തരരാമ ചരിതം
അദൃശ്യമനുഷ്യന്‍
കൊച്ചുകൊമ്പന്‍
വീരചരിതങ്ങള്‍ (ബാലസാഹിത്യം)
സാഹിത്യാവലോകം
ആലോചന
സമീക്ഷ
പോയ തലമുറയില്‍നിന്ന്
നമ്മുടെ സാഹിത്യകാരന്മാര്
അവര്‍ എങ്ങനെ ചിന്തിക്കുന്നു
പ്രതിഭാശാലികള്‍
അക്ഷരദീപങ്ങള്‍
ഉണര്‍വിന്റെ വെളിപാടുകള്‍
(സാഹിത്യവിമര്‍ശനം, ലേഖനങ്ങള്‍)
കേരളത്തിലെ എഴുത്തുകാര്‍ (തൂലികാചിത്രങ്ങള്‍)
കണ്ണുനീരും പുഞ്ചിരിയും
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (എകാങ്കങ്ങള്)
മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ (സാഹിത്യചരിത്രം)
ആധുനികവിദ്യാഭ്യാസം പ്രശ്നവും സമീപനവും
മലയാളഭാഷാ വ്യാപനം
വിദ്യാഭ്യാസ മന:ശാസ്ത്രം
പ്രൈമറി വിദ്യാഭ്യാസം: തത്വങ്ങളും പ്രശ്നങ്ങളും
വിദ്യാലയഭരണവും സംഘാടനവും
വിദ്യാഭ്യാസവും ദേശീയ വികസനവും
ആരോഗ്യ കായികവിദ്യാഭ്യാസം
Leave a Reply Cancel reply