എം.ടി.വാസുദേവന്‍ നായര്‍
ജനനം: 1933 ജൂലായ് 15. ജന്മസ്ഥലം: പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ ഗ്രാമം.
മാതാപിതാക്കള്‍: അമ്മാളു അമ്മയും ടി.നാരായണന് നായരും. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബി.എസ്.സി കെമിസ്ട്രിയില്‍ ബിരുദം. അധ്യാപകന്, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനായി.
മാതൃഭൂമി പീരിയോഡിക്കല്‍സ് പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി, ഫിലിം ഫിനാന്‍സ് കോര്പ്പറേഷന്, നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന്, ഫിലിം സെന്‍സറിംഗ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 1998ലെ ഇന്ത്യന്‍ പനോരമ വിഭാഗം ചെയര്‍മാനായിരുന്നു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. എം.ടിയുടെ കൃതികള്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ലോകത്തെ പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആദ്യ തിരക്കഥ എഴുതിയത് മുറപ്പെണ്ണ് എന്ന സിനിമയ്ക്ക്
വിലാസം: സിതാര, കൊട്ടാരം റോഡ്, കോഴിക്കോട്-673 006
കൃതികള്‍
മഞ്ഞ്
കാലം
നാലുകെട്ട്
അസുരവിത്ത്
വിലാപയാത്ര
പാതിരാവും പകല്‍വെളിച്ചവും
അറബിപ്പൊന്ന്
രണ്ടാമൂഴം
വാരാണസി (നോവലുകള്‍)
ഇരുട്ടിന്റെ ആത്മാവ്
ഓളവും തീരവും
കുട്ട്യേടത്തി
വാരിക്കുഴി
പതനം
ബന്ധനം
സ്വര്ഗംതുറക്കുന്ന സമയം
നിന്റെ ഓര്‍മയ്ക്ക്
വാനപ്രസ്ഥം
എം.ടിയുടെ തെരഞ്ഞെടുത്ത കഥകള്‍
ദാര്‍ എസ് സലാം
രക്തംപുരണ്ട മണ്തരികള്
വെയിലും നിലാവും
കളിവീട്
വേദനയുടെ പൂക്കള്‍
ഷെര്‍ലക് (കഥാസമാഹാരങ്ങള്‍)
ഗോപുരനടയില്‍ (നാടകം)
കാഥികന്റെ കല
കാഥികന്റെ പണിപ്പുര
ഹെമിംഗ്വേ ഒരു മുഖവുര
കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങള്‍)
ആള്ക്കൂട്ടത്തില്തനിയെ (യാത്രാവിവരണം)
എം.ടിയുടെ തിരക്കഥകള്‍
പഞ്ചാഗ്നി
നഖക്ഷതങ്ങള്‍
വൈശാലി
പെരുന്തച്ചന്
ഒരു വടക്കന്‍ വീരഗാഥ
നഗരമേ നന്ദി
നിഴലാട്ടം
ഒരു ചെറുപുഞ്ചിരി
നീലത്താമര
പഴശ്ശിരാജ (തിരക്കഥകള്‍)
സ്നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓര്‍മ്മകള്‍)
പുരസ്കാരങ്ങള്‍ (സാഹിത്യം)
വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം)
മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ് (രണ്ടാമൂഴം)
നാലുകെട്ട്
സ്വര്‍ഗം തുറക്കുന്ന സമയം
ഗോപുരനടയില്‍ (മൂന്നിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്)
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (കാലം)
ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം)
ജ്ഞാനപീഠം (1996)
പുരസ്കാരങ്ങള്‍ (സിനിമ, സീരിയല്‍)
ദേശീയ ചലച്ചിത്ര അവാര്‍ഡ് (നിര്‍മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം എന്നീ ചിത്രങ്ങള്‍ക്ക്)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (ഓളവും തീരവും, ബന്ധനം, ഓപ്പോള്, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, അമൃതം ഗമയ:, പെരുന്തച്ചന്, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം എന്നീ സിനിമകള്‍ക്ക് തിരക്കഥാ അവാര്‍ഡ്)
സിംഗപ്പൂര്‍, ജപ്പാന് ചലച്ചിത്രമേള അവാര്‍ഡ് (കടവ്)
മലയാളസിനിമ സമഗ്രസംഭാവനക്കുള്ള പ്രേ ംനസീര് അവാര്‍ഡ്
നല്ല സീരിയലിനുള്ള 1996ലെ സംസ്ഥാന ടിവി അവാര്‍ഡ് (നാലുകെട്ട്)
ബഹുമതികള്‍
ഓണററി ഡി ലിറ്റ് ബിരുദം (കലിക്കറ്റ് സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല-1996
പത്മഭൂഷണ്‍-2005
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം-2005
Leave a Reply Cancel reply