എന്‍.വി. കൃഷ്ണവാരിയര്‍
പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കി എന്‍.വി. കൃഷ്ണവാരിയര്‍ (1916-1989). ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും എന്‍.വി. കൃഷ്ണവാരിയര്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.
1916 മെയ് 13 ന് തൃശൂരിലെചേര്പ്പില് ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛന്: അച്യുത വാരിയര്‍. അമ്മ:മാധവി വാരസ്യാര്.വല്ലച്ചിറ പ്രൈമറി സ്കൂള്‍,പെരുവനം സംസ്കൃത സ്കൂള്‍,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍, എം.ലിറ്റ്, ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങള്‍. വിവിധ ഹൈസ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു.1942 ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും ലക്ചററായി.1968-75 കാലത്ത് കേരള ഭാഷാഇന്‍സ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു. വിജ്ഞാന കൈരളി പത്രാധിപര്‍, മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആദ്യ കവിതാസമാഹാരമായ 'നീണ്ടകവിതകള്‍' 1948ല്‍ പ്രസിദ്ധീകരിച്ചു. 'ഗാന്ധിയും ഗോഡ്സേയും' എന്ന കവിതാസമാഹാരത്തിനും 'വള്ളത്തോളിന്റെ കാവ്യശില്പം' എന്ന നിരൂപണഗ്രന്ഥത്തിനും 'വെല്ലുവിളികള്‍ പ്രതികരണങ്ങള്‍' എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍. 1989 ഒക്ടോബര്‍ 12 ന് കൃഷ്ണവാരിയര്‍ അന്തരിച്ചു.
കൃതികള്‍
കവിതകള്‍
എന്‍ വിയുടെ കവിതകള്‍(സമ്പൂര്‍ണ്ണ സമാഹാരം)
അകം കവിതകള്‍
അക്ഷരം പഠിക്കുവിന്‍
എന്‍ വിയുടെ കൃതികള്‍
കാവ്യകൗതുകം
കാളിദാസന്റെ സിംഹാസനം
നീണ്ടകവിതകള്‍
കുറേക്കൂടി നീണ്ട കവിതകള്‍
കൊച്ചുതൊമ്മന്‍
പുഴകള്‍
രക്തസാക്ഷി
വിദ്യാപതി
ഗാന്ധിയും ഗോഡ്സേയും
ചാട്ടവാര്‍
ചിത്രാംഗദ (ആട്ടക്കഥ)
ബുദ്ധചരിതം(ആട്ടക്കഥ)
ലേഖനങ്ങള്‍,പഠനങ്ങള്‍, പ്രബന്ധങ്ങള്‍
എന്‍.വിയുടെ ഗവേഷണ പ്രബന്ധങ്ങള്‍
എന്‍.വിയുടെ സാഹിത്യ വിമര്‍ശനം
വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം)
കലോല്‍സവം
വെല്ലുവിളികള്‍ പ്രതികരണങ്ങള്‍
മനനങ്ങള്‍ നിഗമനങ്ങള്‍
വീക്ഷണങ്ങള്‍ വിമര്‍ശങ്ങള്‍
അന്വേഷണങ്ങള്‍,കണ്ടെത്തലുകള്‍
ആദരാഞ്ജലികള്‍
പരിപ്രേക്ഷ്യം
പ്രശ്നങ്ങള്‍,പഠനങ്ങള്‍
ഭൂമിയുടെ രസതന്ത്രം
മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ
വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍
വ്യക്തിചിത്രങ്ങള്‍
സമസ്യകള്‍ സമാധാനങ്ങള്‍
സമാകലനം
സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകള്‍
സ്മൃതിചിത്രങ്ങള്‍
ഹൃദയത്തിന്റെ വാതായനങ്ങള്‍
യാത്രാവിവരണം
അമേരിക്കയിലൂടെ
ഉണരുന്ന ഉത്തരേന്ത്യ
പുതിയ ചിന്ത സോവിയറ്റ് യൂണിയനില്‍
നാടകങ്ങള്‍
അസതി
എന്‍.വിയുടെ നാടകങ്ങള്‍
വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും
വീരരവിവര്‍മ്മ ചക്രവര്‍ത്തി
ബാലസാഹിത്യം
ജാലവിദ്യ
ലേഖനകല
വിവര്‍ത്തനങ്ങള്‍
ഏഴു ജര്‍മ്മന്‍ കഥകള്‍
ഗാന്ധിയുടെ വിദ്യാര്‍ത്ഥി ജീവിതം
ദേവദാസന്
മന്ത്രവിദ്യ
സുമതി
Leave a Reply Cancel reply