ഏകലവ്യന് (കെ.എം. മാത്യു )
സാഹിത്യകാരനാണ് ഏകലവ്യന് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ.എം. മാത്യു (ഓഗസ്റ്റ് 14 1934- മേയ് 6 2012). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ചില കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.1934ല്‍ കുന്നംകുളത്ത് ജനിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചശേഷം 1953ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1960 മുതല്‍ സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തില്‍ ജോലിയിലിരിക്കെ സാഹിത്യരചനയ്ക്ക് വിലക്കുള്ളതിനാലാല് ഏകലവ്യന് എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിലന്, പാറപ്പുറം, നന്തനാര്‍ എന്നിവര്‍ക്കൊപ്പം പട്ടാളബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ചു. 1980ല്‍ സുബേദാര്‍ മേജര്‍ ആയി പട്ടാളത്തില്‍ നിന്നു വിരമിച്ചു. 2012 മേയ് 6ന് അന്തരിച്ചു.
കൃതികള്‍
ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവര്‍, ഗ്രീഷ്മവര്‍ഷം, കര്‍മാന്തം, കല്ലു, കടലാസുപൂക്കള്‍, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകള്‍, ദര്‍പ്പണം, അപര്‍ണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ,അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം.
Leave a Reply Cancel reply