കടമ്മനിട്ട വാസുദേവന്‍ പിള്ള
പ്രശസ്തനായ പടയണി കലാകാരനാണ് കടമ്മനിട്ട വാസുദേവന്‍ പിള്ള (ജനനം 24 മേയ് 1947). കേരള ഫോക്ലോര് അക്കാദമിയുടെ മുന്‍ വൈസ് ചെയര്‍മാനാണ്. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ ജനിച്ചു. അച്ഛന് മാളേക്കല്‍ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കില്‍ ജയിച്ച് എന്‍.എസ്.എസ്. കോളേജ് അധ്യാപകനായി. പന്തളം എന്‍.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്ക് പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പടേനി' എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടി. കടമ്മനിട്ട കവിതകളെ ഉപജീവിച്ച് കടിഞ്ഞൂപ്പൊട്ടന്‍ എന്ന നാടകമെഴുതി. 'യുദ്ധപര്‍വം' എന്ന നാടകത്തിന് സംസ്ഥാന നാടക മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചു.
]
കൃതികള്‍
പടേനിയിലെ പാളക്കോലങ്ങള്‍
പടേനി
പടയണിയുടെ ജീവതാളം
പടയണി ജനകീയ അനുഷ്ഠാന നാടകം
പുരസ്കാരങ്ങള്‍
സംഗീത നാടക അക്കാദമി അവാര്‍ഡ്(1995)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1996)
2010ലെ പി.കെ. കാളന് പുരസ്കാരം
Leave a Reply Cancel reply