കല്യാണിക്കുട്ടിയമ്മ കെ
കല്യാണിക്കുട്ടിയമ്മ കെ. (മിസ്സിസ് സി.കുട്ടന് നായര്‍)
ജനനം 1905 ല്‍ തൃശൂരില്‍. കോച്ചാട്ടില്‍ കൊച്ചുകുട്ടിയമ്മയും മൂത്തേടത്തു കൃഷ്ണമേനോനുമാണ് മാതാപിതാക്കള്‍. ബി.എസ്.സി., ബി.എഡ് ബിരുദങ്ങള്‍ നേടി. അധ്യാപകവൃത്തിയോടൊപ്പം സാമൂഹിക പ്രവര്ത്തനത്തിലുമേര്പ്പെട്ടു. 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന യാത്രാവിവരണമാണ് ആദ്യ കൃതി. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയായ സി. കുട്ടന്നായരുടെ ഭാര്യയാണ്. മിസ്സിസ് സി. കുട്ടന് നായര്‍ എന്ന പേരിലും എഴുതി. 1997 നവംബര്‍ 20 ന് അന്തരിച്ചു.
കൃതികള്‍
'പഥികയും വഴിയോരത്തെ മണിദീപങ്ങളും' (ആത്മകഥ)
ഞാന്‍ കണ്ട യൂറോപ്പ് (യാത്രാവിവരണം).
അവാര്‍ഡ്
ആത്മകഥയ്ക്ക് 1994 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്:
പഥികയും വഴിയോരത്തെ മണിദീപങ്ങളും'
Leave a Reply Cancel reply