കുഞ്ഞിരാമന് നായര്‍ പി. (പി.കുഞ്ഞിരാമന് നായര്‍)
പ്രശസ്തനായ കാല്‍പ്പനിക കവിയായിരുന്നു. ജനനം 1905 ഒക്ടോബര്‍ 4 ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തില്‍. അച്ഛന് പുറവങ്കര കുഞ്ഞമ്പുനായര്‍, അമ്മ കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂര്‍ സംസ്കൃത പാഠശാലയിലും പഠനം. ഇടയ്ക്ക് പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി. പത്രപ്രവര്‍ത്തകനായ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന് നായര്‍ക്കു താല്പര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികള്‍ രചിച്ചു. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം കൃതികളില്‍ കാണാം. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണര്‍ത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. ആത്മകഥകളായ 'കവിയുടെ കാല്‍പ്പാടുകള്‍','എന്നെ തിരയുന്ന ഞാന്‍', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948ല്‍ നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു. ജീവിതയാത്രകള്‍ക്കൊടുവില്‍ 1978 മേയ് 27ന് തിരുവനന്തപുരത്തെ സി. പി സത്രത്തില്‍ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
പി. സ്മാരക ട്രസ്റ്റ്
കാല്‍പ്പനിക കവിയായിരുന്ന പി.കുഞ്ഞിരാമന് നായരുടെ സ്മരണക്കായി 1978ല്‍ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണന്, സി.പി. ശ്രീധരന്, സുകുമാര്‍ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയര്മാന്മാര്. പി കുഞ്ഞിരാമന് നായര്‍ സാഹിത്യ പുരസ്കാരം നല്‍കുന്നത് ട്രസ്റ്റാണ്.
കൃതികള്‍
കളിയച്ഛന് (1954) 2012ല്‍ ചലച്ചിത്രമായി പുറത്തിറങ്ങി.
ഓണസദ്യ (1960)
പൂക്കളം (1964)
താമരത്തോണി (1966)
വസന്തോത്സവം (1972)
ചിലമ്പൊലി (1974)
രഥോത്സവം (രണ്ടു വാല്യങ്ങള്‍ 1978)
താമരത്തേന്‍ (1983)
അന്തിത്തിരി
പാടുന്ന മണല്‍ത്തരികള്‍
നിര്‍വാണനിശ
പൂമ്പാറ്റകള്‍
മലനാട്
വാസന്തിപ്പൂക്കള്‍
പിറന്ന മണ്ണില്‍
മണിവീണ
അനന്തങ്കാട്ടില്‍
ഭദ്രദീപം
ശംഖനാദം
നിശാഗാനം
വീരാരാധന
പ്രേമപൗര്‍ണ്ണമി
മണ്‍കുടത്തിന്റെ വില
സൗന്ദര്യദേവത
ശ്രീരാമചരിതം
വരഭിക്ഷ
ചന്ദ്രദര്‍ശനം
തിരുമുടിമാല
കര്‍പ്പൂരമഴ
നീരാജനം
പ്രപഞ്ചം
പി. കവിതകള്‍(രണ്ട് വാല്യം)
തിരഞ്ഞെടുത്ത കവിതകള്‍
വയല്ക്കരയില്
പടവാള്
പൂമാല
നിറപറ
പാതിരാപ്പൂവ്
ഓണപ്പൂവ്
ഗദ്യകവിത
ഉദയരാഗം
പ്രതിഭാങ്കുരം
നാടകം
രംഗമണ്ഡപം (1956)
ഉപാസന (1958)
സ്വപ്നസഞ്ചാരി
പൂനിലാവ്
ചന്ദ്രമണ്ഡലം
രണ്ട് ഏകാങ്കനാടകങള്
ലേഖനം
വിചാരവിഹാരം
പക്ഷികളുടെ പരിഷത്ത്
സത്യരക്ഷ
കഥകള്‍
ഇന്ദിര
ചാരിത്രരക്ഷ
നിര്‍മ്മല
രമാഭായി
വീരപ്രതിജ്ഞ
ആത്മകഥകള്‍
കവിയുടെ കാല്‍പ്പാടുകള്‍
എന്നെ തിരയുന്ന ഞാന്‍
നിത്യകന്യകയെത്തേടി
പുരസ്കാരം
മദിരാശി സര്‍ക്കാര്‍ അംഗീകാരം
കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply