കേശവദേവ് പി. (കേശവദേവ് പി)
നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം 1904ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍. സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കി. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചു. അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്കി. മനുഷ്യസ്നേഹിയായ കഥാകാരന്. റഷ്യന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രചിച്ച നോവലാണ് കണ്ണാടി. ഓടയില്‍ നിന്ന് എന്ന നോവല്‍ സിനിമ ആയി. 1983 ല്‍ അന്തരിച്ചു. http://www.kesavadev.net
കൃതികള്‍
നോവല്‍
ഓടയില്‍ നിന്ന് (1940)
ഭ്രാന്താലയം (1949)
അയല്‍ക്കാര്‍ (1953)
റൌഡി (1958)
കണ്ണാടി (1961)
സ്വപ്നം (1967)
എനിക്കും ജീവിക്കണം (1973)
ഞൊണ്ടിയുടെ കഥ (1974)
വെളിച്ചം കേറുന്നു (1974)
ആദ്യത്തെ കഥ (1985)
എങ്ങോട്ട് (1985)
ചെറുകഥകള്‍
അന്നത്തെ നാടകം (1945)
ഉഷസ്സ് (1948)
കൊടിച്ചി (1961)
നാടകം
നാടകകൃത്ത് (1945)
മുന്നോട്ട് (1947)
പ്രധാനമന്ത്രി (1948)
ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
ചെകുത്താനും കടലിനുമിടയില്‍ (1953)
മഴയങ്ങും കുടയിങ്ങും (1956)
കേശവദേവിന്റെ നാടകങ്ങള്‍ (1967)
പുരസ്കാരം
അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply