കുര്യന്‍ പി.വി. (പി.വി. കുര്യന്‍)
ജീവചരിത്രകാരനും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍) (1921 - 1993)
കോട്ടയം പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 ന് ജനിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എ. ബിരുദം.നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലും ഉദ്യോഗസ്ഥനായി.ഭാര്യ മേരിക്കുട്ടി, മക്കള്‍ മേഴ്‌സി, സെലിന്‍, ലൈല, അശോക്.വിദ്യാര്‍ത്ഥിയായിരിക്കെ 1938ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെ ദേശീയപ്രസ്ഥാനത്തിലേക്ക് വന്നു. സുഭാസ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോര്‍വേഡ് ബ്ലോക്കിന്റെ തിരുവിതാംകൂര്‍ ഘടകത്തിന്റെ ജോയിന്റ് സെക്രട്ടറിയായി. സുഭാസ് ചന്ദ്രബസുവിന്റെ കാലശേഷം സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി.ശ്രീകണ്ഠന്‍ നായരും മത്തായി മാഞ്ഞൂരാനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ വിവിധ പ്രവണതകള്‍ വളര്‍ന്നുവന്നപ്പോള്‍ എല്ലാ ഘട്ടങ്ങളിലും ഡോ. റാം മനോഹര്‍ ലോഹിയയോടൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്.
1967 ല്‍ ഡോ.ലോഹിയ അന്തരിച്ചതിനെത്തുടര്‍ന്ന് തിരുവന്തപുരത്ത് ലോഹിയാ സ്റ്റഡി സെന്റര്‍ ആരംഭിച്ചു. ലോഹിയാവിചാര വേദിക്ക് രൂപം കൊടുത്തു. 1984-87, 1989-92 കാലത്ത് ലോഹിയാ വിചാര വേദിയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്തര്‍ധാരയുടെ പത്രാധിപരായിരുന്നു. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിപ്ലവ റഷ്യ എന്ന അവസാനത്തെ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കെ 1993 ജൂലയ് 14ന് പി.വി. കുര്യന്‍ അന്തരിച്ചു. 1991 ല്‍ പ്രസിദ്ധീകരിച്ച ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി എന്ന ബൃഹദ് ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി.
കൃതികള്‍
നേതാജി സുഭാസ് ചന്ദ്രബസു (1943)
ഐ എന്‍ എ വിചാരണയും വിധിയും (1944)
ഐക്യകേരളം (1946)
കേരളം ഇന്ന്, ഇന്നലെ, നാളെ (1954)
സോഷ്യലിസത്തെപ്പറ്റി (1956)
മനുഷ്യന്റെ വളര്‍ച്ച അവന്റെ ഭാഷയിലൂടെ ( പി.വി. കുര്യനും കെ.കെ. അബുവും ചേര്‍ന്ന് എഴുതിയത്1974)
ഡോ. റാംമനോഹര്‍ ലോഹിയ എന്ന മനുഷ്യന്‍ കുറെ സ്മരണകള്‍ (വിവര്‍ത്തനം 1974)
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ (1983)
ഡോ.റാം മനോഹര്‍ ലോഹിയ എന്ന സര്‍വദേശീയ വിപ്ലവകാരി (1991)
ദി ക്രൈസിസ് ഓഫ് മോഡേണ്‍ സിവിലൈസേഷന്‍ (ഇംഗ്ലീഷ് 1993 മാര്‍ച്ച്)
Leave a Reply Cancel reply