കൃഷ്ണവാര്യര്‍ പി.വി. (പി.വി. കൃഷ്ണവാര്യര്‍)
ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യര്‍ (ജനനം:1887 മെയ് 27 മരണം:1958 നവം 18).ചെറുകുളപ്രത്ത് ത്രിവിക്രമന്‍ നമ്പൂതിരിയും കുട്ടിവാരസ്യാരും മാതാപിതാക്കള്‍.കവനകൗമുദി, ഭൂഉടമകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും എഴുതിയിരുന്നു. മലയാള ഭാഷയിലെ ആദ്യത്തെ വിശേഷാല്‍ പതിപ്പായ ഭാഷാവിലാസം പ്രസിദ്ധീകരിച്ചതും പ്രീപബ്ലിക്കേഷന്‍ സമ്പ്രദായം ആദ്യം അവതരിപ്പിച്ചതും കൃഷ്ണവാര്യരായിരുന്നു.
Leave a Reply Cancel reply