കൃഷ്ണന് നായര്‍ കുളത്തൂര്‍ പ്രൊഫ.
ജനനം 1936 ല്‍ നെയ്യാറ്റിന്‍കര കുളത്തൂരില്‍. അച്ഛന്‍ അദ്ധ്യാപകനായിരുന്ന പി.കെ. പദ്മനാഭപിള്ള, അമ്മ നീലമ്മപ്പിള്ള.
കുളത്തൂര്‍ ഗവ. സ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും കേരളത്തിലെ വിവിധ എന്‍എസ്എസ് കോളജുകളിലും ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. നിലമേല്‍ കോളജില്‍നിന്നും 1992 ല്‍ വിരമിച്ചു.
1956 മുതല്‍ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ ലേഖനങ്ങളും പംക്തികളും എഴുതിവരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിലെ ‘തെറ്റരുത് മലയാളം’ എന്ന ഭാഷാപംക്തി ഏറെ ശ്രദ്ധേയം. ഭാര്യ: സുമംഗലാദേവി.
മക്കള്‍ : കെ എസ് മനോജ്, കെ.എസ്.ബിന്ദു. വിലാസം: വൃന്ദാവനം, തിരുവനന്തപുരം – 29.
ഫോണ്‍ : 0471-2742421, 9446077137.
കൃതികള്‍
അപരാഹ്നത്തിന്റെ പൂക്കള്‍
ഭദ്രദീപം
വെളിച്ചത്തിന്റെ ഇതളുകള്‍ (കവിതാസമാഹാരം)
തെറ്റരുത് മലയാളം (ഭാഷാപഠനം)
Leave a Reply Cancel reply