ബാലകൃഷ്ണന് സി.വി (സി.വി. ബാലകൃഷ്ണന്)
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, വിവര്ത്തകന്. വിവിധ ശാഖകളിലായി അറുപതിലേറെ കൃതികള്‍. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ (നോവല്‍) കേരളസാഹിത്യ അക്കാദമി അവാര്‍ഡും (2000) വി.ടി. മൊ യല്‍ അവാര്‍ഡും നേടി. ആത്മകഥയായ പരല്‍മീന്‍ നിന്തുന്ന പാടം (2014), യാത്രാവിവരണമായ ഏതേതോ സരണികളില്‍ (2001) എന്നിവയ്ക്കും അക്കാദമി പുരസ്കാരങ്ങള്‍. ദൃശ്യമാധ്യമവുമായി സജീവബന്ധം പുലര്‍ത്തുന്നു. ആദ്യമായി കഥയും തിരക്കഥയുമെഴുതിയത് കെ.ജി. ജോര്‍ജിന്റെ മറ്റൊരാള്‍ എന്ന ചിത്രത്തിന് (1987). തുടര്‍ന്ന് മലയാളത്തിലെ പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. 2013-ല്‍ സമഗ്രസംഭാവനയ്ക്ക് മുട്ടത്തു വര്‍ക്കി അവാര്‍ഡ്, 2014-ല്‍ പത്മപ്രഭ പുരസ്കാരം, 2018-ല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം. സിനിമയുടെ ഇടങ്ങള്‍ക്ക് (ചലച്ചിത്രപഠനം) സംസ്ഥാന അവാര്‍ഡ് (2002). കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്ക് (സംവിധാനം: സത്യന് അന്തിക്കാട്) മികച്ച കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് ബഹുമതി. ഓര്‍മ്മ മാത്രത്തിന് (സംവിധാനം: മധു കൈതപ്രം) മികച്ച തിരക്കഥയ്ക്കുള്ള കലാകേരളം പുരസ്കാരം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളിലേക്കു രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിലാസം: പോസ്റ്റ് പിലിക്കോട്, കാസറഗോഡ് ജില്ല -671310
കൃതികള്‍
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ (നോവല്‍)
പരല്‍മീന്‍ നിന്തുന്ന പാടം (2014)
ഏതേതോ സരണികളില്‍ (2001)
Leave a Reply Cancel reply