കെ.എ.ബീന (കെ.എ.ബീന)
ജനനം 1964 ൽ തിരുവനന്തപുരത്ത്. അംബികയുടെയും എം. കരുണാകരൻ നായരുടെയും മകൾ. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, കേരള സർവ്വകലാശാല മാസ് കമ്മ്യുണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്ററാണ്.
1996 മുതൽ തിരുവനന്തപുരത്ത് എഴുത്തുകാരികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ, ദൂരദർശൻ, കൈരളി, ജയ്ഹിന്ദ്, എ. സി. വി. തുടങ്ങിയ ചാനലുകളിലും പത്രമാസികകളിലും അഭിമുഖങ്ങൾ. ബാലസാഹിത്യം, യാത്രാനുഭവം, ചെറുകഥ, വിവർത്തനം തുടങ്ങിയ വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിൽ രചനകൾ എഴുതുന്നു.
കൃതികൾ
ബീന കണ്ട റഷ്യ (യാത്രാവിവരണം)
ബ്രഹ്മപുത്രയിലെ വീട് (യാത്രാവിവരണം)
കൗമാരം കടന്നുവരുന്നത് (ചെറുകഥകൾ)
ഡേറ്റ്‌ലൈൻ (അഭിമുഖങ്ങൾ)
റേഡിയോ കഥയും കലയും
അമ്മക്കുട്ടിയുടെ ലോകം(ബാല്‌നോവൽ).
അമ്മക്കുട്ടിയുടെ സ്‌കൂൾ (ബാലനോവൽ)
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്
ബഷീറിന്റെ കത്തുകൾ' (സമാഹരണം)
പഞ്ചതന്ത്രം (ബാലസാഹിത്യം)
ഝാൻസി റാണി (വിവർത്തനം)
ടിപ്പു സുൽത്താൻ (വിവർത്തനം)
Leave a Reply Cancel reply