കൊച്ചുബാവ ടി.വി. (ടി.വി. കൊച്ചുബാവ)
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ.
1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25ന് അന്തരിച്ചു.
കൃതികള്‍
ഒന്നങ്ങനെ ഒന്നിങ്ങനെ
വീടിപ്പോള്‍ നിശ്ശബ്ദമാണ്
ഭൂമിശാസ്ത്രം
പ്രച്ഛന്നം
അവതാരിക ഭൂപടങ്ങള്‍ക്ക്
വില്ലന്മാര് സംസാരിക്കുമ്പോള്‍
പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു
കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
വൃദ്ധസദനം
പെരുങ്കളിയാട്ടം
വിരുന്നുമേശയിലേക്ക് നിലവിളികളോടെ
സൂചിക്കുഴയിലൂടെ ഒരു യാക്കോബ്
പുരസ്കാരങ്ങള്‍
അങ്കണം അവാര്‍ഡ് (1989) -സൂചിക്കുഴയില്‍ യാക്കോബ്
പ്രഥമ എസ്.ബി.ടി. അവാര്‍ഡ് -കഥ (തിരഞ്ഞെടുത്ത കഥ)
ചെറുകാട് അവാര്‍ഡ് (1995) -വൃദ്ധസദനം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് -(1996)
തോപ്പില്‍ രവി പുരസ്കാരം (1997) -ഉപജന്മം(നോവല്‍)
മികച്ച കഥയ്ക്കുളള വി.പി. ശിവകുമാര്‍ 'കേളി' അവാര്‍ഡ്(1997)
Leave a Reply Cancel reply