ബാബു പോള്‍ ഡി. (ഡി. ബാബു പോള്‍)
എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്പെഷ്യല്‍ കലക്റ്ററുമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ ഇടുക്കി ജില്ലാ കളക്റ്ററായിരുന്നു. 1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. കേരളത്തിന്റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) ആയിരുന്നു ബാബുപോള്‍. വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഇപ്പോള്‍ മാധ്യമം പത്രത്തില്‍ 'മധ്യരേഖ' എന്ന പേരില്‍ ഒരു പംക്തി എഴുതുന്നു.
കൃതികള്‍
ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍)
കഥ ഇതുവരെ (അനുഭവക്കുറിപ്പുകള്‍)
വേദശബ്ദരത്നാകരം
രേഖായനം: നിയമസഭാഫലിതങ്ങള്‍
സംഭവാമി യുഗേ യുഗേ
ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല
പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ
നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം(വൈജ്ഞാനിക സാഹിത്യം, 2000
Leave a Reply Cancel reply