ജ്യോതിര്‍മയി
ജ്യോതിര്‍മയി (എ.പി. ജ്യോതിര്‍മയി)
ജനനം 1965 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.
കൃതികള്‍
ആത്മാവിന്റെ വിരുന്ന് (നോവല്‍). പരിധി പബ്ലിക്കേഷന്‍സ്, 2005.
അപര്‍ണയുടെ യാത്രകള്‍ (നോവല്‍). നളന്ദാ പബ്ലിക്കേഷന്‍, 2006
തിരമാലകളുടെ വീട് (നോവല്‍). ചിന്ത പബ്ലിക്കേഷന്‍സ്, 2007.
പുല്‍പ്പാട്ടിലെ കുരുതി (നോവല്‍). ചിന്ത പബ്ലിക്കേഷന്‍സ്, 2008.
ഇലകള്‍ പൊഴിയുമ്പോള്‍ (ബാലനോവല്‍). ഗ്രീന്‍ ബുക്സ്, 2008
സ്നേഹക്കൂട് (നോവല്‍). ചിന്ത പബ്ലിക്കേഷന്‍സ്, 2009.
ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം (നോവല്‍). ഗ്രീന്‍ബുക്സ്, 2009.
കാട്ടാളി (നോവല്‍). സമയം പബ്ലിക്കേഷന്‍സ്, 2009
നല്ല ശമരിയക്കാരന് (ചെറുകഥകള്‍). പൂര്‍ണ പബ്ലിക്കേഷന്‍സ്, 2009
മുള്‍മരങ്ങളുടെ ആകാശം (നോവല്‍). ചിന്താ പബ്ലിക്കേഷന്‍, 2011.
അവാര്‍ഡുകള്‍
ദേവകീ വാര്യര്‍ നോവല്‍ അവാര്‍ഡ് ('പുല്‍പ്പാട്ടിലെ കുരുതി')
പുരോഗമന കലാസാഹിത്യ അവാര്‍ഡ് ('നല്ല ശമരിയക്കാരന്')
സി. ജെ. ശാന്തകുമാര്‍ അവാര്‍ഡ് ('ഇലകള്‍ പൊഴിയുമ്പോള്‍')
ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ തൂലിക അവാര്‍ഡ് ('കാട്ടാളി'
അബുദാബി ശക്തി അവാര്‍ഡ്
Leave a Reply Cancel reply