ഡോ. ലീലാവതി.എം

ജനനം:1927 സെപ്റ്റംബര്‍ 16 ന് തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പടിയില്‍

സാഹിത്യകാരി, നിരൂപക, അദ്ധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പ്രശസ്ത. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക്. ഒന്നാം ക്ലാസ്സോടെ ബി. എ., എം. എ. ബിരുദങ്ങള്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. 1951 മുതല്‍ 82 വരെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു. 1982 83 ല്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍. കേന്ദ്രസാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി (2 തവണ)
എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നു പ്രൊഫസറായി റിട്ടയര്‍ ചെയ്തു. അതിനുശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രൊഫസറായി.

കൃതികള്‍

കവിതാധ്വനി
വര്‍ണ്ണരാജി
മലയാള സാഹിത്യചരിത്രം
ജി യുടെ കാവ്യജീവിതം
കവിതയും ശാസ്ത്രവും
കണ്ണീരും മഴവില്ലും
നവരംഗം
നവതരംഗം
വിശ്വേത്തരമായ വിപ്ലവേതിഹാസം
അമൃതമശ്‌നുതേ
കവിതാധ്വനി
സത്യം ശിവം സുന്ദരം
അര്‍ത്ഥാന്തരങ്ങള്‍
കാവ്യരതി
കവിതാ രതി
മഹാകവി വള്ളത്തോള്‍
സി. വി. യുടെ ശൃംഗാര ചിത്രണം
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍
ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍
അണയാത്ത ദീപം
അപ്പുവിന്റെ അന്വേഷണം
മൗലാനാ അബ്ദുള്‍കലാം ആസാദ്
കൊച്ചിയിലെ വൃക്ഷങ്ങള്‍
കരയുന്ന കുട്ടികള്‍ കരയുന്ന വലയിവര്‍
ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ്
ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം

ആവാര്‍ഡ്

കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്
സുവര്‍ണ്ണ കൈരളി അവാര്‍ഡ്
ഓടക്കുഴല്‍ അവാര്‍ഡ്
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്
സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്
അബുദാബി മലയാളി സമാജം അവാര്‍ഡ്
വിശ്വദീപം അവാര്‍ഡ്
നാലപ്പാടന്‍ പുരസ്‌ക്കാരം
ലളിതാംബിക സ്മാരക സാഹിത്യ പുരസ്‌ക്കാരം
എന്‍. വി. കൃഷ്ണവാരിയര്‍ പുരസ്‌ക്കാരം
ഭാരതീയ ഭാഷാ പരിഷത് സംവത്സര സമ്മാന്‍