പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണന്‍
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ജനനം കോട്ടയത്ത് 1905 ഫെബ്രുവരി 25 , മരണം 1991 ഏപ്രില്‍ 19. മാവേലിക്കര ഗവണ്മെന്റ് ഹൈസ്ക്കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും പഠിച്ചു. ഉള്ളൂരിന്റെ ശ്രമഫലമായി റവന്യൂ വകുപ്പില്‍ താത്കാലിക ജോലി കിട്ടി. തിരുവനന്തപുരം പേഷ്കാരായിരുന്ന മഹാകവിയോടൊപ്പവും ജോലി ചെയ്തു. കുറച്ചുനാള്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി. പിന്നീട് റവന്യൂ വകുപ്പില്‍ സ്ഥിരനിയമനം ലഭിച്ചു. ജോലിയിലിരിക്കെ അവധിയെടുത്ത് കൊല്ലം ശ്രീനാരായണ കോളേജില്‍ ബി.എ ബിരുദത്തിന് പഠിച്ചു. ലേബര്‍ കമ്മീഷണറാഫീസില്‍ സൂപ്പര്‍ വൈസറി കേഡറിലിരിക്കെ 1957ല്‍ പെന്ഷന് പറ്റി. മലയാളമനോരമ, ഭാഷാപോഷിണി, മലയാളരാജ്യം, പൌരധ്വനി എന്നീ ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതി.'നമ്മുടെ സാഹിത്യകാരന്മാര്' എന്ന പരമ്പരയില്‍ എഴുപത്തിയാറോളം സാഹിത്യകാരന്മാരെ അവതരിപ്പിച്ചു. ഇതിലെ പതിനാലു വാല്യങ്ങള്‍ക്കായി അദ്ദേഹം തന്നെ അവരെക്കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇങ്ങനെ ജീവിതം പറഞ്ഞുകൊടുത്താല്‍ പിന്നെ അധികകാലം ജീവിച്ചിരിക്കില്ലെന്നു വിശ്വസിച്ച വടക്കുംകൂര്‍ രാജരാജവര്‍മയും പണ്ഡിതര്‍ ഇ.വി. രാമന് നമ്പൂതിരിയും പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണനോടു സംസാരിക്കാന്‍ വിസമ്മതിച്ചത് അക്കാലത്ത് വാര്‍ത്തയായിരുന്നു.
കൃതികള്‍
നമ്മുടെ സാഹിത്യകാരന്മാര് (14 ഭാഗം)
മഹച്ചരിതസംഗ്രഹസാഗരം
ഡോ. പല്പു
ഭാവനാകൗമുദി
ചിറ്റമ്മയുടെ മകന്
പിതാക്കന്മാരും പുത്രന്മാരും (വിവര്‍ത്തനം)
നമ്മുടെ സാഹിത്യകാരന്മാര്,
ചിന്താവസന്തം
Leave a Reply Cancel reply