പള്ളിയറ ശ്രീധരന്
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍. ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങള്‍. ജനനം കണ്ണൂര്‍ ജില്ലയിലെ എടയന്നൂരില്‍ 1950 ജനുവരി 17 ന്. മുട്ടന്നൂര്‍ എല്‍. പി, സ്‌കൂള്‍, എടയന്നൂര്‍ ഗവ. യു.പി.സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും മട്ടന്നൂര്‍ പഴശ്ശി രാജ എന്‍. എസ്.എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തില്‍ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ് ബിരുദം. 1972 മുതല്‍ കൂടാളി ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകന്‍. 1999ല്‍ സ്വയം വിരമിച്ചു പൂര്‍ണ്ണമായും ഗ്രന്ഥരചനയില്‍ മുഴുകി. അമ്പതോളം കഥകള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978ല്‍ ആദ്യഗ്രന്ഥം പ്രകൃതിയിലെ ഗണിതം പ്രസിദ്ധീകരിച്ചു.
നിരവധി ആനുകാലികങ്ങളില്‍ ഗണിതപംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.
സംസ്ഥാന ബാലസാഹിത്യഇന്‍സ്‌ററിററ്യൂട്ട് ഭരണസമിതി അംഗവും തളിര് മാസികയുടെ പത്രാധിപസമിതിഅംഗവുമാണ്. വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനഗണിതശാസ്ത്ര അസോസിയേഷന്‍ ജനറല്‍ സെിക്രട്ടറിയായിരുന്നു. കേരളത്തില്‍ ഏററവും കൂടുതല്‍ കാലം ജില്ലാ ഗണിതശാസ്ത്രഅസോസിയേഷന്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു.മലയാളത്തില്‍ ഒരു ഗണിതശാസ്ത്രസാഹിത്യശാഖ പരിപോഷിപ്പിക്കുക എന്ന നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. വെബ്സൈറ്റ് www.palliyarasreedharan.com
കൃതികള്‍
ഗണിതവിജ്ഞാനകോശം
ഗണിതശാസ്ത്രപ്രതിഭകള്‍
വേദഗണിതം
കണക്ക് + മാജിക്ക്
ശ്രീനിവാസരാമാനുജന്‍
അത്ഭുതസംഖ്യകള്‍
കണക്ക് കളിച്ചു രസിക്കാന്‍
കണക്ക് ഒരു മാന്ത്രികച്ചെപ്പ്
ഗണിതം മധുരം
കണക്ക് കൊണ്ട് കളിക്കാം
സംഖ്യകളുടെ ജാലവിദ്യകള്‍
പൈഥഗോറസ്
ഗണിതകഥകള്‍
കണക്കിലെ വിസ്മയങ്ങള്‍
ഗണിതം എത്ര രസകരം
കടത്തനാട്ട് തമ്പുരാന്‍
കുസൃതിക്കണക്കുകള്‍
പാട്ട് പാടി കണക്ക് പഠിക്കാം
സമയത്തിന്റെ കഥ
എന്തത്ഭുതം എത്ര രസകരം
ആര്യബന്ധു
പ്രകൃതിയിലെ ഗണിതം
നമുക്ക് വളരാം
ലഘുയന്ത്രങ്ങള്‍
യന്ത്രങ്ങളുടെ ലോകം
വീണ്ടും സ്‌കൂളില്‍
കണക്കിലെ എളുപ്പവഴികള്‍
സംഖ്യകളുടെ അത്ഭുതപ്രപഞ്ചം
കണക്കിന്റെ ജാലവിദ്യകള്‍
കണക്കിലെ പദപ്രശ്‌നങ്ങള്‍
വരൂ കണക്കില്‍ മിടുക്കരാകാം
കണക്കിന്റെ ഇന്ദ്രജാലം
സൌന്ദര്യത്തിന്റെ ഗണിതശാസ്ത്രം
ഗലീലിയോ
സംഖ്യകളുടെ കഥ
ഗണിതം മഹാത്ഭുതം
ഗണിതശാസ്ത്രമേള
ഗണിതശാസ്ത്രം ക്വിസ്സ്
ഗണിതശാസ്ത്രം സൂപ്പര്‍ ക്വിസ്സ്
കണക്ക് എളുപ്പമാക്കാന്‍ വേദഗണിതം
അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം
സയന്‍സ് ക്വിസ്സ്
ബുദ്ധിവികാസത്തിന് ഗണിതപ്രശ്‌നങ്ങള്‍
കണക്ക്: കളിയും കാര്യവും
കണക്കിലെ കനകം
ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകം
ടാന്‍ഗ്രാം കളി : കളികളുടെ രാജാവ്
അക്കങ്ങള്‍ കളിക്കൂട്ടുകാര്‍
ഗുണനം രസകരമാക്കാം
അഞ്ച് ഗണിതനാടകങ്ങള്‍
അത്ഭുതങ്ങളുടെ ലോകം
കണക്കിലേക്കൊരു വിനോദയാത്ര
ഭൂമിയുടെ കേന്ദ്രത്തിലേക്ക ് ഒരു യാത്ര
മാന്ത്രികചതുരം
റോബോട്ടുകള്‍
ചിരിപ്പിക്കുന്ന ഗണിതശാസ്ത്രം
കമ്പ്യൂട്ടര്‍
ആര്യഭടന്‍
പൂജ്യത്തിന്റെ കഥ
കണക്കിന്റെ മായാലോകം
ഗണിതശാസ്ത്രം : ചരിത്രവും ശാസ്ത്രവും
ഗണിതസല്ലാപം
ഗണിതശാസ്ത്രം ക്വിസ് ചിത്രങ്ങളിലൂടെ
ഗണിതമിഠായി
ഗണിതവും കമ്പ്യൂട്ടറും
കണക്ക് കളിച്ച് പഠിക്കാം
ഗണിതം ലളിതം
കണക്കിന്റെ കിളിവാതില്‍
ഗണിതം ഫലിതം
രസകരമായ ഗണിതപ്രശ്‌നങ്ങള്‍
ഗണിതശാസ്ത്രശാഖകള്‍
രണ്ടും രണ്ടും അഞ്ച്
ഗണിതപ്രശ്‌നങ്ങള്‍ വിനോദത്തിന്
ഗണിതവിജ്ഞാനച്ചെപ്പ്
കണക്കന്മാര്‍ക്കും കണക്കികള്‍ക്കും
തെരഞ്ഞെടുത്ത ഗണിതകൃതികള്‍
ഗണിതവിജ്ഞാനസാഗരം
ഒരു രൂപ എവിടെനിന്ന് വന്നു?
ഒരു രൂപ എവിടെ പോയി?
കണക്ക് കളി തമാശ
അമ്പോ എന്തൊരു സംഖ്യ
സചിത്രഗണിതശാസ്ത്രനിഘണ്ടു
ആയിരം ഗണിതപ്രശ്‌നങ്ങള്‍
അമേരിക്കന്‍ പ്രസിഡണ്ടും പൈഥഗോറസ്സും
ഒന്നും ഒന്നും ചേര്‍ന്നാല്‍ ...
Some great Mathematicians of the world
Amazing Mathematics
The story of Time
Wonderland of Mathematics
Funny Mathematics
Play with Maths
Magic of Numbers
Puzzles in Maths
Mathsmagic
Magic Squares
Superquiz in Maths
Maths a great wonder
Enjoy with Maths
Maths a magic pot
Easy ways in Maths
പുരസ്‌കാരങ്ങള്‍
ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസര്‍ക്കാരിന്റെ പുരസ്‌കാരം, 2004.
ഭാരത് എക്‌സലന്‍സ് അവാര്‍ഡ്,2005.
ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാന്‍ ജന്മശതാബ്ധി പുരസ്‌കാരം, 2004.
സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ്, 2006.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാര്‍ഡ്,1993.
ഗണിതവിജ്ഞാനരംഗത്ത് 80 പുസ്തകങ്ങള്‍ രചിച്ചതിനുള്ള പ്രത്യേക ഭീമ പുരസ്‌കാരം, 2007.
കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്, 1992.
അദ്ധ്യാപക കലാസാഹിത്യസമിതി അവാര്‍ഡ്
സമന്വയ സാഹിത്യ അവാര്‍ഡ്
ആശ്രയ ബാലസാഹിത്യ അവാര്‍ഡ്
Leave a Reply Cancel reply