പവിത്രന് തീക്കുനി
ഉത്തരാധുനിക കവികളില്‍ ഒരാളാണ് പവിത്രന് തീക്കുനി. മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയില്‍ ശ്രദ്ധേയനായി. എ.അയ്യപ്പനുശേഷം ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയില്‍ ജനിച്ചു. മയ്യഴി, മഹാത്മാഗാന്ധി ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ ബി.എ. മലയാളത്തിനു ചേര്‍ന്നെങ്കിലും ആദ്യവര്‍ഷം തന്നെ പഠനം ഉപേക്ഷിച്ചു. ദരിദ്രവും ദുഃഖഭരിതവുമായ കൗമാരയൌവ്വനാനുഭവങ്ങള് തുറന്നു പറയുകയും ഉപജീവനത്തിനായി മത്സ്യവില്പന നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.
കൃതികള്‍
കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍
മുറിവുകളുടെ വസന്തം
രക്തകാണ്ഡം
തീക്കുനിക്കവിതകള്‍
തെക്കില, യുപ്പില, തീക്കുനി (2012, ഓര്‍മ്മക്കുറിപ്പുകള്‍)
പുരസ്കാരങ്ങള്‍
കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍ എന്ന കൃതിക്ക് 2006ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്മെന്റ് പുരസ്കാരം
ആശാന് പ്രൈസ്
ഇടശ്ശേരി അവാര്‍ഡ്
Leave a Reply Cancel reply