പവനന് (പി.വി.നാരായണന് നായര്‍)
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന് (പുത്തന്‍ വീട്ടില്‍ നാരായണന് നായര്‍) ജനനം 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത്. കുട്ടമത്ത് കുന്നിയൂര് കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകന്. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പഠനം. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനം. കവി പി. ഭാസ്കരനാണ് പി.വി. നാരായണന് നായര്‍ എന്ന പേര് പവനന് എന്നാക്കിയത്. കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്നു. ഭാര്യ: പാര്‍വ്വതി പവനന്, മക്കള്‍: രാജേന്ദ്രന്, സുരേന്ദ്രന്, ശ്രീരേഖ. മരണംജൂണ്‍ 22, 2006.
കൃതികള്‍
സാഹിത്യ ചര്‍ച്ച
പ്രേമവും വിവാഹവും
നാലു റഷ്യന്‍ സാഹിത്യകാരന്മാര്
പരിചയം
യുക്തിവിചാരം
മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും
യുക്തിവാദത്തിന് ഒരു മുഖവുര
ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍
പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
ആദ്യകാലസ്മരണകള്‍
അനുഭവങ്ങളുടെ സംഗീതം
കേരളം ചുവന്നപ്പോള്‍
പുരസ്കാരങ്ങള്‍
ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ്
സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്(രണ്ടു തവണ)
പുത്തേഴന്‍ അവാര്‍ഡ്
വൈലോപ്പിള്ളി അവാര്‍ഡ്
വിടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്
മഹാകവി ജി സ്മാരക അവാര്‍ഡ്
കുറ്റിപ്പുഴ അവാര്‍ഡ്
Leave a Reply Cancel reply