ഭാനുമതി മേനോന്
ജനനം മലപ്പുറം ജില്ലയില്‍ കാപ്പില്‍ എന്ന ഗ്രാമത്തില്‍ 1949 ല്‍. അരീക്കാട്ട് കണ്ണമ്പള്ളി ഗോപാലകൃഷ്ണക്കുറുപ്പിന്റെയും പള്ളിയാളി നാരായണി അമ്മയുടെയും മകള്‍. പത്മശ്രീ തിക്കുറിശ്ശി കലാവേദി സംസ്ഥാന പ്രസിഡന്റ്, കേരള കള്‍ച്ചറല്‍ ഫോറം (സത്യന് സ്മാരകം) സാഹിത്യ വിഭാഗം കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനൂകാലികളില് കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ദൂരദര്ശന്, ഏഷ്യാനെറ്റ്, ആകാശവാണി തുടങ്ങിയ മാധ്യമങ്ങളില്‍ കവിത അവതരിപ്പിച്ചിട്ടുണ്ട്. 1996 ല്‍ തുളസീവനം സംഗീത പരിഷത്തിന്റേയും 1997 ല്‍ ചിന്മയ മിഷന്റെയും രാമായണ പാരായണ മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി. പ്രഥമ കഥ 'പാത്തുമ്മുത്താത്ത' ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് നാട് നീങ്ങിയതിന്റെ ആറാം വാര്‍ഷിക അനുസ്മരണ കാവ്യാഞ്ജലിയില്‍ പങ്കെടുത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്നും സമ്മാനം നേടി
കൃതി
'കനകശ്രീ നീ നിത്യശ്രീ ഭാനുമതി മേനോന്'(കവിതാസമാഹാരം)
Leave a Reply Cancel reply